ആള്‍ദൈവം ഭയ്യൂജി മഹാരാജ്  ജീവനൊടുക്കി

ന്യൂഡല്‍ഹി: ആത്മീയ നേതാവ് ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഇന്‍ഡോറിലുള്ള വീട്ടില്‍ സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയത്. പരിക്കേറ്റ...

ആള്‍ദൈവം ഭയ്യൂജി മഹാരാജ്  ജീവനൊടുക്കി

ന്യൂഡല്‍ഹി: ആത്മീയ നേതാവ് ഭയ്യൂജി മഹാരാജ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച ഇന്‍ഡോറിലുള്ള വീട്ടില്‍ സ്വയം നിറയൊഴിച്ചാണ് ജീവനൊടുക്കിയത്. പരിക്കേറ്റ ആള്‍ദൈവത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശിൽ സഹമന്ത്രിക്ക് തുല്യമായ പദവി ലഭിച്ച അഞ്ച് സന്ന്യാസിമാരില്‍ ഒരാളാണ്. എന്നാല്‍ തനിക്ക് കാറും മറ്റ് സൗകര്യങ്ങളും വേണ്ടെന്ന് ഇദ്ദേഹം അറിയിക്കുകയായിരുന്നു.

മുന്‍ മോഡല്‍ കൂടിയായ ഭയ്യൂജി വിഷാദരോഗത്തിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുമ്പില്‍ നിരവധി അനുയായികളാണ് എത്തിയത്. കുടുംബവഴക്ക് കാരണമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി ഇന്‍ഡോര്‍ ഡിഐജി ഹരിനാരായണാചാരി മിശ്ര പറഞ്ഞു. ഭൂവുടമയുടെ മകനും മുന്‍ മോഡലുമായ ഭയ്യൂജിയുടെ യഥാര്‍ത്ഥ പേര് ഉദയ് സിംഗ് ദേശ്മുഖ് എന്നാണ്.

ആഡംബരജീവിതരീതിയിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന് ഇന്‍ഡോറില്‍ കൊട്ടാരതുല്യമായ ആശ്രമമാണുളളത്. രാഷ്ട്രീയക്കാര്‍ക്കിടയിലും ബിസിനസുകാര്‍ക്കിടയിലും ഇദ്ദേഹത്തിന് നിരവധി വിശ്വാസികളുണ്ട്. ആത്മീയകാര്യങ്ങളില്‍ ഭയ്യൂജിയില്‍ നിന്നും ഉപദേശം സ്വീകരിക്കാനായി പ്രമുഖര്‍ എത്താറുണ്ട്. മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവും ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖര്‍ ബയ്യൂജിയുടെ അനുനായികളാണ്.

Story by
Read More >>