ഭീമ - കോറേഗണ്‍ സംഘര്‍ഷം;  നെക്‌സല്‍ ബന്ധം ആരോപിച്ച് അഞ്ച് പേര്‍ അറസ്റ്റില്‍

പൂനെ: ഭീമ - കോറേഗണ്‍ യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിനിടെയുണ്ടായ സംഘർഷത്തില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ നക്‌സല്‍ ബന്ധം ആരോപിച്ച് പൂനെ പൊലീസ്...

ഭീമ - കോറേഗണ്‍ സംഘര്‍ഷം;  നെക്‌സല്‍ ബന്ധം ആരോപിച്ച് അഞ്ച് പേര്‍ അറസ്റ്റില്‍

പൂനെ: ഭീമ - കോറേഗണ്‍ യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിനിടെയുണ്ടായ സംഘർഷത്തില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ നക്‌സല്‍ ബന്ധം ആരോപിച്ച് പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി, മുബൈ, നാഗപൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുധീര്‍ ധാവ്‌ലാ, മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ സുരേന്ദ്ര ഗഡ്‌ലിംഗ്, ആക്ടിവിസ്റ്റുകളായ മഹേഷ് റൗട്ട്, ഷോമാ സെന്‍, റോണ വില്‍സണ്‍ എന്നിവരാണ് അറസ്റ്റിലായത്. യു.എ.പി.എ നിയമപ്രകാരമാണ് എല്ലാവര്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

പരിപാടി സംഘടിപ്പിച്ചതില്‍ പങ്കുണ്ടെന്നും നെക്‌സല്‍ ബന്ധം ആരോപിച്ചുമാണ് അറസ്റ്റ്. സംഭവം നടന്ന് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റുണ്ടാകുന്നത്. കഴിഞ്ഞ ഡിസംബര്‍ മുപ്പത്തി ഒന്നിനായിരുന്നു ഭീമ കൊരേഗണ്‍ യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികം എല്‍ഗാര്‍ പരിഷത്ത് എന്ന പേരില്‍ പൂനെയിലെ ശനിവാര്‍ വാഡയില്‍ നടന്നത്. ഇതിനെ തുടര്‍ന്ന് ദളിത് മറാത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

Story by
Read More >>