വീണ്ടും സെല്‍ഫി മരണം; പ്രളയം കാണാനെത്തി സെല്‍ഫിയെടുത്തു; അമ്മയും മകളും മരിച്ചു

മണ്ണിടിഞ്ഞ് അമ്മയും മകളും ഒഴുക്കില്‍പെടുകയായിരുന്നു.

വീണ്ടും സെല്‍ഫി മരണം; പ്രളയം കാണാനെത്തി സെല്‍ഫിയെടുത്തു; അമ്മയും മകളും മരിച്ചു


ഭോപാല്‍: വെള്ളപ്പൊക്കത്തില്‍ കര കവിഞ്ഞൊഴുകിയ നദി കാണാനെത്തിയ അമ്മയും മകളും സെല്‍ഫിയെടുക്കുന്നതിനിടയില്‍ നദിയില്‍ വീണ് മരിച്ചു. ബിന്ദു ഗുപ്ത (48), മകള്‍ ആശ്രിതി (22) എന്നിവരാണ് മരിച്ചത്.മധ്യപ്രദേശിലെ മന്ദസുറിലാണ് സംഭവം.

വീടിന് സമീപത്തെ നദി കരകവിഞ്ഞ് ഒഴുകുന്നത് കാണാനെത്തിയതായിരുന്നു ഗവ. കോളജ് പ്രഫസറും ഭാര്യയും മകളും. കുടുംബം ഒന്നിച്ച് സെല്‍ഫി എടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് അമ്മയും മകളും ഒഴുക്കില്‍പെടുകയായിരുന്നു.ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തിയെന്ന് മന്ദസുര്‍ ജില്ല പൊലീസ് സൂപ്രണ്ട് ഹിതേഷ് ചൗധരി പറഞ്ഞു.

മണിക്കൂറുകള്‍ക്കകം മന്ദസുറിലെ അഫ്‌സല്‍ഫുല്‍ ഭാഗത്ത് മധ്യവയസ്‌കനും വെള്ളത്തില്‍ വീണ് മരിച്ചു.ഇതോടെ മഴക്കെടുതിയില്‍ മധ്യപ്രദേശില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 39 ആയി.

Read More >>