അനാഥാലയത്തിലെ പീഡനം: ബീഹാറില്‍ ഇടതുപാര്‍ട്ടികളുടെ ബന്ദ്

പാറ്റ്‌ന: അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട്...

അനാഥാലയത്തിലെ പീഡനം: ബീഹാറില്‍ ഇടതുപാര്‍ട്ടികളുടെ ബന്ദ്

പാറ്റ്‌ന: അനാഥാലയത്തിലെ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

നിതീഷ് കുമാര്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരവും ഭയാനകവുമായ കൂട്ട ബലാത്സംഗത്തിനെതിരെ ഇടതു പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിന്തുണയുണ്ട്. ഞാന്‍ അദ്ദേഹത്തെ സംസാരിപ്പിക്കുവാന്‍ നിര്‍ബന്ധിതനാക്കുമെന്നും നിധീഷ് കുമാറിനോട് സംസാരിക്കുവാന്‍ തയ്യാറാവൂ എന്നും ഇന്നലെ ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ട്വീറ്റ് ചെയ്തിരുന്നു.

അനാഥാലയത്തില്‍ കുട്ടികള്‍ പീഡനത്തിനിരായാവുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ റ്റാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സംസ്ഥാന സര്‍ക്കാറിന് രേഖകള്‍ കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്ന് നിയമ സഭയിലടക്കം വിഷയം ചര്‍ച്ച ചെയ്തതുമാണ്. സേവാ സങ്കല്‍പ് ഇവാം വികാസ് സമിതി എന്ന എന്‍ജിഒ നടത്തുന്ന അനാഥാലയത്തിലാണ് പ്രയപൂര്‍ത്തിയാവാത്ത 34 പെണ്‍കുട്ടികളില്‍ 29 പേര്‍ക്ക് പീഡനമേറ്റത്. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്‍ജിഒ ഉടമയും പ്രധാന പ്രതിയുമായ ബ്രജേഷ് ഠാക്കൂറടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story by
Read More >>