ബീഹാർ മുന്‍മന്ത്രിയുടെ മകന്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

പാട്‌ന: ബീഹാറിലെ മുന്‍മന്ത്രിയും ഭരണ കക്ഷി എം.എല്‍.എയുമായ ഭീമ ഭാരതിയുടെ മകന്‍ ദീപക് കുമാറിനെ (21) റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

ബീഹാർ മുന്‍മന്ത്രിയുടെ മകന്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

പാട്‌ന: ബീഹാറിലെ മുന്‍മന്ത്രിയും ഭരണ കക്ഷി എം.എല്‍.എയുമായ ഭീമ ഭാരതിയുടെ മകന്‍ ദീപക് കുമാറിനെ (21) റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാട്‌നക്കടുത്തുള്ള റെയില്‍വെ ട്രാക്കില്‍ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്തിയത്. സംഭവത്തില്‍ ദീപക് കുമാറിന്റെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദീപക് കുമാര്‍ രാത്രിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയതായിരുന്നു. പിറ്റെ ദിവസം നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിക്കടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ദീപക് കുമാറിന്റെ മൃതദേഹം കണ്ട നാട്ടുകാര്‍ തങ്ങളെ വിവരമറിയിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദീപക്കിന്റെ തലയിയിലും തുടയിലും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് പറഞ്ഞു.

ദീപക്കിനൊപ്പം അവസാന ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ റോഷനും മൃത്യുഞ്ജയുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ ഭീമാ ഭാരതിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ്. ദീപക്കിനൊപ്പം ഒരുമിച്ച് ഭക്ഷണം കഴിച്ച് പിരിയുകയായിരുന്നെന്നാണ് ഇവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബീമാഭാരതിയുടെ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു

Story by
Read More >>