35ല്‍ 38 നേടി ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം; പരീക്ഷ എഴുതാത്തവരും വിജയിച്ചു

പാറ്റ്‌ന: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ്. ആകെ മാര്‍ക്കിനേക്കാള്‍ കൂടുതലാണ്...

35ല്‍ 38 നേടി ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം; പരീക്ഷ എഴുതാത്തവരും വിജയിച്ചു

പാറ്റ്‌ന: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കി ബിഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ്. ആകെ മാര്‍ക്കിനേക്കാള്‍ കൂടുതലാണ് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ച മാര്‍ക്ക്. കൂടാതെ, പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികളെയും ബോര്‍ഡ് വിജയിപ്പിച്ചിട്ടുണ്ട്.

അര്‍വാള്‍ ജില്ലയിലെ ഭീം കുമാര്‍ എന്ന വിദ്യാര്‍ത്ഥിക്ക്‌ 35ല്‍ 38 മാര്‍ക്കാണ് കണക്ക് പരീക്ഷയില്‍ ലഭിച്ചത്. ഒബ്ജക്ടീവ് മാതൃകയില്‍ 35ല്‍ 37മാര്‍ക്കും ഭീമിന് ലഭിച്ചു. അതേസമയം, മറ്റൊരു വിദ്യാര്‍ത്ഥി ജാന്‍വി സിങിന് ബയോളജി പരീക്ഷ എഴുതാതെ തന്നെ 18 മാര്‍ക്കാണ് ലഭിച്ചത്. അത് പോലെ ഈസ്റ്റ് ചമ്പാരണില്‍ നിന്നുള്ള സന്ദീപ് രാജിനെയും ബോര്‍ഡ് വിജയിപ്പിച്ചിട്ടുണ്ട്.

ഫിസിക്‌സ് പരീക്ഷയില്‍ 35 മാര്‍ക്കിലാണ് പരീക്ഷയെങ്കില്‍ സന്ദീപിന് 38 മാര്‍ക്കാണ് ലഭിച്ചത്. ഫിസിക്‌സിന് റെക്കോര്‍ഡ് മാര്‍ക്ക് കൊടുത്തപ്പോഴാകട്ടെ ഇംഗ്ലീഷിനും ഹിന്ദിക്കും വട്ടപൂജ്യവും സന്ദീപിന് നല്‍കി. ഇങ്ങനെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് മാര്‍ക്കില്‍ 'ലോട്ടറി'യടിച്ചത്.

വെള്ളിയാഴ്ചയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തു വന്നത്. 2016 ലും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പരീക്ഷ ബോര്‍ഡാണ് ബി
ഹാറിലേത്. വിദ്യാര്‍ത്ഥികളോട് മാധ്യമങ്ങള്‍ അടിസ്ഥാന ചോദ്യങ്ങള്‍ പോലും ചോദിച്ചപ്പോള്‍ പറയാനാകാതെ കുഴഞ്ഞ അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്.

Story by
Read More >>