ബിഹാര്‍ (അ) ഭയകേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായത് 34 പെണ്‍കുട്ടികള്‍!

വെബ്ഡസ്‌ക്: ബിഹാറിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 5 പെണ്‍കുട്ടികള്‍ കൂടെ ബലാത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്...

ബിഹാര്‍ (അ) ഭയകേന്ദ്രത്തില്‍ ബലാത്സംഗത്തിനിരയായത് 34 പെണ്‍കുട്ടികള്‍!

വെബ്ഡസ്‌ക്: ബിഹാറിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ 5 പെണ്‍കുട്ടികള്‍ കൂടെ ബലാത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. അഭയ കേന്ദ്രത്തിലെ 42 പേരെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ 29 പേരും ലൈംഗികാതിക്രമണത്തിനിരയായതായി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവിട്ടിരുന്നു. വ്യത്യസ്ഥ പരിശോധനയില്‍ 34 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് എന്‍ഡിടിവി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. ആരോപണത്തെ തടുര്‍ന്ന്് കഴിഞ്ഞ ജൂണില്‍ അഭയകേന്ദ്രം പൂട്ടി സില്‍ വെച്ചിരുന്നു.

അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ വ്യാപകമായി ലൈംഗികാതിക്രമണത്തിനു വിധെയമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം പൂട്ടി സീല്‍ വെച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും അന്തെവാസികളെ ജില്ലയിലെ മറ്റ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

ബലാത്സംഗം ചെയ്യുന്നതിനു മുമ്പായി കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കിയതായി സംസ്ഥാന വനിത കമ്മീഷന്‍ തന്നെ വെളിപ്പെടുത്തിയതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ''അഭയകേന്ദ്രത്തില്‍ ഭക്ഷണവും വസ്ത്രം നിഷേധിക്കുന്നു. ഷൂവിട്ട് ചവിട്ടുന്നു.'' സംസ്ഥാന വനിത കമ്മീഷന്‍ ദില്‍മണി മിശ്രയെ ഉദ്ധരിച്ച് ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. ലൈംഗികാതിക്രമണത്തെ പ്രതിരോധിച്ചതിനാല്‍ സഹ അന്തെവാസിയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയതായി മുമ്പ് അവിടെ താമസിച്ച സഹവാസി വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊലീസ് വിശദ പരിശോധന നടത്തി. കെട്ടിട പരിസരം കുഴിച്ചായിരുന്നു പരിശോധന.

Story by
Read More >>