ബിഹാറിലെ അഭയകേന്ദ്രത്തില്‍ പീഡനത്തിനിരയായത് 34 പേരെന്ന് പുതിയ റിപ്പോര്‍ട്ട്

Published On: 28 July 2018 5:30 AM GMT
ബിഹാറിലെ അഭയകേന്ദ്രത്തില്‍ പീഡനത്തിനിരയായത് 34 പേരെന്ന് പുതിയ റിപ്പോര്‍ട്ട്

പറ്റ്‌ന: ബിഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായത് 34 പെണ്‍കുട്ടികളെന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. നേരത്തെ 42 പേരില്‍ 29 അന്തേവാസികളാണ് പീഡനത്തിന് ഇരയായതെന്നായിരുന്നു പുറത്തു വന്ന വിവരം.

അഭയകേന്ദ്രത്തിലെ ജീവനക്കാരുള്‍പ്പെടെ 10 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കേസ് സിബിഐക്ക് കൈമാറിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടികളുമായി അഭിമുഖം നടത്തി മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെയാണ് പീഡന സംഭവം പുറത്തുവന്നത്.

Top Stories
Share it
Top