പുഷ് അപ്പ് എടുക്കൂ 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ; രാജ്യവർധൻ സിങിന്റെ ചലഞ്ച് ഏറ്റെടുത്ത് ബിപ്ലബ് ദേബ്

അഗര്‍ത്തല: കേന്ദ്രകായിക വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ച് ത്രിപുരയിലെ എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി...

പുഷ് അപ്പ് എടുക്കൂ 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ; രാജ്യവർധൻ സിങിന്റെ ചലഞ്ച് ഏറ്റെടുത്ത് ബിപ്ലബ് ദേബ്

അഗര്‍ത്തല: കേന്ദ്രകായിക വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ച് ത്രിപുരയിലെ എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ആരോഗ്യമുള്ള യുവജനങ്ങള്‍ക്കൊപ്പം മാാത്രമേ സംസ്ഥാനവും വികസിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ ത്രിപുരയുടെ ‘നെഞ്ചളവ്’ 56 ഇഞ്ചാകുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

2014 ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികള്‍ ദുര്‍ബലരാണെന്ന് കാണിക്കാന്‍ നടത്തിയ പ്രചാരണമായിരുന്നു 56 ഇഞ്ച് നെഞ്ചളവ്. അതേസമയം, റാത്തോഡിന്റെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത ബിപ്ലബ് ദേവ് 20 പുഷ് അപ്പുകള്‍ ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തു.

വികസനം എന്നതുകൊണ്ട് ലക്ഷ്യമിടുന്നത് വ്യവസായ മേഖലയുടേത് മാത്രമല്ല കായിക മേഖലയുടേത് കൂടിയാണെന്ന് ബിപ്ലബ് ദേവ് പറഞ്ഞു. സംസ്ഥാനത്തെ കായിക മേഖലയില്‍ ഉന്നതിയില്‍ എത്തിക്കാന്‍ കേന്ദ്ര കൂടുതൽ ധനസഹായം അനുവദിക്കണമെന്നും ബിപ്ലബ് ദേവ് കൂട്ടിച്ചേർത്തു.

Story by
Read More >>