രാഹുലിനെതിരെ ബി.ജെ.പി അവകാശ ലംഘന നോട്ടീസ് നല്‍കും

Published On: 20 July 2018 11:15 AM GMT
രാഹുലിനെതിരെ ബി.ജെ.പി അവകാശ ലംഘന നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: തെറ്റായ ആരോപണങ്ങളിലൂടെ സഭയെ തെറ്റിധരിപ്പിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ആനന്ദ്കുമാര്‍ പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കുമെതിരായ പരാമര്‍ശങ്ങളിന്മേലാണ് ബി.ജെ.പി നടപടി. രാഹുലിന്റെ പെരുമാറ്റം ബാലിസമാണെന്നും ആനന്ദ് കുമാര്‍ പറഞ്ഞു.

സഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസിനുമേല്‍ എം.പിമാര്‍ പ്രസംഗിക്കുകയാണ്. പ്രതിപക്ഷത്തെ ബഹുമാനിക്കുന്നത് കൊണ്ട്ാണ് അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ലോകത്ത് വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും രാജ്‌നാഥ് സിഗ് പറഞ്ഞു. രാജ്്‌നാഥ് സിംഗിന്റെ പ്രസംഗത്തിനു ശേഷം ഉണ്ടായ ബഹളത്തെ തുടര്‍ന്ന്് ലോകസഭാ 4.30 വരെ സഭ നിര്‍ത്തി വച്ചു. ഇത് രണ്ടാം തവണയാണ് ഇന്ന് സഭ നിര്‍ത്തിവയ്ക്കുന്നത്.

ബി.ജെ.പി ഭരണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പോലും നിരാശരാണെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു.

പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ച രാഹുല്‍ഗാന്ധിയുടെ പ്രവൃത്തി ശരിയായില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പദവിയെ മാനിക്കണം. നാടകം സഭയില്‍ വേണ്ടെന്നും സുമിത്ര മഹാജന്‍ നിര്‍ദേശിച്ചു


Top Stories
Share it
Top