തെരഞ്ഞെടുപ്പ് പ്രചാരണം: ബിജെപി- അര്‍ണബ് കൂടികാഴ്ച; പിന്നാലെ ട്രോളര്‍മാരും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരെ നേരില്‍ കണ്ട് പിന്തുണ തേടി ബിജെപി. ബിജെപിയുടെ...

തെരഞ്ഞെടുപ്പ് പ്രചാരണം: ബിജെപി- അര്‍ണബ് കൂടികാഴ്ച; പിന്നാലെ ട്രോളര്‍മാരും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവരെ നേരില്‍ കണ്ട് പിന്തുണ തേടി ബിജെപി. ബിജെപിയുടെ ക്യാമ്പയിന്റെ ഭാഗമായി ബിജെപി ദേശീയ വക്താവ് സംപത് പത്ര റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമിയുമായി കൂടികാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഭരണനേട്ടങ്ങളടങ്ങുന്ന ബുക്ക്‌ലെറ്റ് അര്‍ണബിന് കൈമാറിയ ചിത്രങ്ങളും വിവരങ്ങളും സംപത് പത്ര ട്വിറ്ററില്‍ പങ്കു വെച്ചു.

എന്നാല്‍ അതിന് തൊട്ടുപിന്നാലെ തന്നെ സംപത് പത്രയെയും അര്‍ണബിനെയും ട്രോളി നിരവധി പേര്‍ രംഗത്തെത്തി. ബുക്ക്ലെറ്റ് ഓരോ പേജുകളായി അര്‍ണബിന് കാണിച്ചുകൊടുക്കുന്ന സംപിതിന്റെ ചിത്രം എഡിറ്റ് ചെയ്ത് ''നോക്കൂ ഇതാണ് ഞങ്ങളുടെ പപ്പ ''എന്ന് പറഞ്ഞ് മോദിയുടെ ചിത്രം കാണിക്കുന്നതായും ചിലര്‍ പരിഹസിച്ചിട്ടുണ്ട്.

ബുക്ക്ലെറ്റ് അര്‍ണബിന് കൈമാറുന്ന ചിത്രം എഡിറ്റ് ചെയ്ത് ബുക്ക്ലെറ്റിന് പകരം നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണമായ പെഡിഗ്രിയുടെ പാക്കറ്റാക്കിയായിരുന്നു ഒരാള്‍ ട്രോളിയത്. അത്ഭുതം,ഒരു ബി.ജെ.പി വക്താവ് മറ്റൊരു ബി.ജെ.പി വക്താവുമായി കൂടിക്കാഴ്ച നടത്തുന്നു. എന്നായിരുന്നു ട്വിറ്ററില്‍ വന്ന മറ്റൊരു കമന്റ്.

Story by
Read More >>