ലോകസഭാ തെരഞ്ഞെടുപ്പില്‍ താരങ്ങളെ ഇറക്കാന്‍ ബി.ജെ.പി

ന്യൂഡല്‍ഹി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി കൂടുതല്‍ സീറ്റുകള്‍ പിടിക്കാന്‍ ബി.ജെ.പി. ബോളിവുഡ് താരങ്ങളെയും യുവ...

ലോകസഭാ തെരഞ്ഞെടുപ്പില്‍ താരങ്ങളെ ഇറക്കാന്‍ ബി.ജെ.പി

ന്യൂഡല്‍ഹി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി കൂടുതല്‍ സീറ്റുകള്‍ പിടിക്കാന്‍ ബി.ജെ.പി. ബോളിവുഡ് താരങ്ങളെയും യുവ സംരംഭകരെയും പത്മാ അവാര്‍ഡ് ജേതാക്കള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ തുടങ്ങിയവരെ മത്സരിപ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ വിജയം നേടാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍.

ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത 120 ലോകസഭാ സീറ്റുകളിലാണ് താരങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത് സ്ഥലങ്ങളില്‍ താരങ്ങളുടെ മൂല്യം വിജയം കാണുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാറിനെ പഞ്ചാബില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ മത്സരിപ്പിക്കാനാണ് നീക്കം. അനുപം ഖേര്‍ ഡല്‍ഹിയില്‍ നിന്നും നാന പടേക്കര്‍ മഹാരാഷ്ട്രയിലെ മണ്ഡലത്തില്‍ നിന്നുമാണ് പരിഗണിക്കുന്നത്. കനേഡിയന്‍ പൗരത്വമുള്ള അക്ഷയ് കുമാറിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ഇന്ത്യന്‍ പൗരത്വം എടുക്കേണ്ടതുണ്ട്. ഇതിനായി ശ്രമങ്ങള്‍ തുടങ്ങിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Story by
Read More >>