ബിജെപി കാന്‍സറാണ്, കോണ്‍ഗ്രസ്സും ജെഡിഎസും ജലദോഷവും ചുമയും: പ്രകാശ് രാജ്

Published On: 2018-04-22 03:00:00.0
ബിജെപി കാന്‍സറാണ്, കോണ്‍ഗ്രസ്സും ജെഡിഎസും ജലദോഷവും ചുമയും: പ്രകാശ് രാജ്

ബംഗളൂരു: ബിജെപി കാന്‍സറും കോണ്‍ഗ്രസ്സും ജെഡിഎസും ജലദോഷവും ചുമയുമാണെന്ന് സിനിമതാരവും ആക്റ്റിവിസ്റ്റുമായ പ്രകാശ് രാജ്.
കാന്‍സറിനു പകരം ആദ്യം ജലദോഷവും ചുമയും ചികിത്സിച്ചാല്‍ നമ്മള്‍ വിഡ്ഢികളാകുമെന്ന് ബംഗളൂരു പ്രസ്‌ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തന്റെ പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടീയുമായി ബന്ധമില്ലാ പൗരനാണ് ഞാന്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം എങ്ങനെ എന്നെ ബാധിക്കുമെന്ന് എനിക്ക് മനസിലാകുന്നില്ല.തെറ്റോ ശരിയോ ആയിക്കോട്ടെ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശമുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് എനിക്കെന്തുകൊണ്ട് പറഞ്ഞുകൂടാ?- അദ്ദേഹം പറഞ്ഞു.

ജെഡിഎസ് ബിജെപിയ്ക്ക് പിന്തുണ നല്‍കുമെന്ന് അപവാദങ്ങളുണ്ടായിരുന്നു. ദേവഗൗഡയേയും എച്ച്.ഡി. കുമാര സ്വാമിയേയും നേരിട്ട് കണ്ട് ഇക്കാര്യം ചോദിച്ചു. അവര്‍ ബിജെപിയുമായി കൈകോര്‍ക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. താന്‍ ബിജെപിക്കെതിരെയാണ് പ്രചരണം നടത്തുന്നത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. താന്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top Stories
Share it
Top