സഖ്യകക്ഷി നേതാവിനെ കള്ളനെന്ന് വിളിച്ച് യു.പി ബി.ജെ.പി അദ്ധ്യക്ഷന്‍

ലഖ്‌നൗ: സഖ്യകക്ഷി നേതാവിനെ കള്ളനെന്ന് വിളിച്ച് ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍. വാരണാസിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്...

സഖ്യകക്ഷി നേതാവിനെ കള്ളനെന്ന് വിളിച്ച് യു.പി ബി.ജെ.പി അദ്ധ്യക്ഷന്‍

ലഖ്‌നൗ: സഖ്യകക്ഷി നേതാവിനെ കള്ളനെന്ന് വിളിച്ച് ബി.ജെ.പി ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍. വാരണാസിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് കൈലാസ് സോകറിനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ നാഥ് പാണ്ഡ്യെ കള്ളനെന്ന് വിളിച്ചത്.

കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കള്ളനായതിനാലാണ് അദ്ദേഹത്തിന്റെ പേര് സ്ഥാപക ഫലകത്തില്‍ ഉള്‍പ്പെടുത്താതതെന്നായിരുന്നു പാണ്ഡ്യെ പറഞ്ഞത്. കൈലാസ് സോകാര്‍ പാവപ്പെട്ട ജനങ്ങളെ കൊള്ളയിടിക്കുകയാണ്, ജനങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാതികള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്, പാണ്ഡ്യെ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നാല് സീറ്റുകളാണ് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്കുള്ളത്.

രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പുറത്തു വന്നിരുന്നു. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അദ്ധ്യക്ഷനും മന്ത്രിയുമായ ഓം പ്രകാശ് രാജ്ബാര്‍ ആദിത്യനാഥിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭരണകാര്യങ്ങള്‍
സഖ്യക്ഷികളോട് ആലോചിക്കുന്നില്ലായിരുന്നു ആരോപണം. പാര്‍ട്ടി എം.എല്‍.എമാര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നുള്ള ഭീഷണിയും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

Story by
Read More >>