കാശ്മീരില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി. തീവ്രവാദികള്‍ കൊലപ്പെടുത്തിയ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍...

കാശ്മീരില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി. തീവ്രവാദികള്‍ കൊലപ്പെടുത്തിയ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയുടെ വിധി വേണോയെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ചിന്തിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ലാല്‍ സിംഗ് പറഞ്ഞു.

''കാശ്മീരി മാദ്ധ്യമ പ്രവര്‍ത്തകര്‍ എല്ലാ സംഭവങ്ങളെ പറ്റിയും തെറ്റായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. നിങ്ങള്‍ ബുഹാരിയുടെതിന് സമാനമായ സംഭവങ്ങളാണോ ആഗ്രഹിക്കുന്നത്''. ലാല്‍ സിംഗ് ചോദിച്ചു.

മെഹബൂബ മുഫ്തി മന്ത്രിസഭയില്‍ വനം മന്ത്രിയായിരുന്ന സിംഗ് കഠ്‌വാ സംഭവത്തില്‍ പ്രതികള്‍ക്കനുകൂലമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

റൈസിംഗ് കാശ്മീരി പത്രത്തിന്റെ എഡിറ്ററായിരുന്ന സുജാത് ബുഹാരിയെ ജൂണ്‍ 14നാണ് ഓഫീസിന് പുറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Story by
Read More >>