മെഹബൂബയ്ക്ക് മറുപടി; കാശ്മീരില്‍ നിന്ന് 10 ഭഗത് സിംഗുമാരെ അയക്കുമെന്ന ബി.ജെ.പി നേതാവ്

ശ്രീനഗര്‍: പി.ഡി.പിയെ ഭിന്നിപ്പിച്ച് തകര്‍ത്താല്‍ കൂടുതല്‍ സലാഹുദ്ദീന്‍മാര്‍ കാശ്മീരില്‍ ഉണ്ടാകുമെന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ...

മെഹബൂബയ്ക്ക് മറുപടി; കാശ്മീരില്‍ നിന്ന് 10 ഭഗത് സിംഗുമാരെ അയക്കുമെന്ന ബി.ജെ.പി നേതാവ്

ശ്രീനഗര്‍: പി.ഡി.പിയെ ഭിന്നിപ്പിച്ച് തകര്‍ത്താല്‍ കൂടുതല്‍ സലാഹുദ്ദീന്‍മാര്‍ കാശ്മീരില്‍ ഉണ്ടാകുമെന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ കാശ്മീരില്‍ ബി.ജെ.പി പ്രക്ഷോഭത്തില്‍. കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച മുന്‍ മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ മെഹബൂബയുടെ കോലം കത്തിച്ചു.

മെഹബൂബ ഒരു സലാഹുദ്ദീനെ ഉണ്ടാക്കുമെങ്കില്‍ ജമ്മുവില്‍ നിന്ന് ഞങ്ങള്‍ പത്ത് ഭഗത് സിംഗിനെ അയക്കുമെന്ന് മഹിളാ മോര്‍ച്ചാ നേതാവ് വീണ ഗുപ്ത പറഞ്ഞു. ഭീകരരെ സൃഷ്ടിക്കുമെന്ന് ഭീഷണി മുഴക്കിയ മെഹബൂബയ്‌ക്കെതിരെ ഗവര്‍ണര്‍ നടപടിയെടുക്കണമെന്ന് ബി.ജെ.പി ജമ്മു ജില്ലാ പ്രസിഡന്റ് അയൂദ്ധ്യ നാഥ് പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കച്ചി ചൗവാനി- സിവില്‍ സെക്രട്ടേറിയേറ്റ് റോഡ് ഉപരോധിച്ചു.

പി.ഡി.പിയെ ഭിന്നിപ്പിച്ച് തകര്‍ക്കാനാണ് ബി.ജെ.പിയുടെ ശ്രമമെങ്കില്‍ അതിന്റെ അനന്തരഫലം അപകടകരമാകുമെന്നും കശ്മീരില്‍ വിഘടനവാദികളായ സലാഹുദ്ദീനും യാസിന്‍ മാലികും ഉണ്ടായതെന്തുകൊണ്ടെന്ന് ചിന്തിക്കണമെന്നുമായിരുന്നു മെഹബൂബയുടെ പ്രസ്താവന. ഇന്ത്യന്‍ ജനാധിപത്യത്തില്‍ കശ്മീരിലെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇടഞ്ഞു നില്‍ക്കുന്ന പി.ഡി.പി എം.എല്‍.എമാരെ കൂട്ടുപിടിച്ച് കാശ്മീരില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് മെഹബൂബയുടെ പ്രതികരണം.

Story by
Read More >>