ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ 

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരുടെയും സംഘടനാ സെക്രട്ടറിമാരുടെയും യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന്റെ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ 

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍മാരുടെയും സംഘടനാ സെക്രട്ടറിമാരുടെയും യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാനും വിലയിരുത്താനുമാണ് യോഗം ചേരുന്നത്.

ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് യോഗം വിളിച്ചത്. തെരഞ്ഞെടുപ്പിനു പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയും യോഗം ചര്‍ച്ചചെയ്യുന്നുണ്ട്.

കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ഗണേശന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും യോഗത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

Story by
Read More >>