ബിജെപിക്ക് വലിയ ഭൂരിപക്ഷം 10 സംസ്ഥാനങ്ങളില്‍ മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 21 ലും ഭരണം ബിജെപിയുടെ കീഴിലാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ പ്രദേശിക പാര്‍ട്ടികളോട്...

ബിജെപിക്ക് വലിയ ഭൂരിപക്ഷം 10 സംസ്ഥാനങ്ങളില്‍ മാത്രം

ന്യൂഡല്‍ഹി: രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 21 ലും ഭരണം ബിജെപിയുടെ കീഴിലാണെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ പ്രദേശിക പാര്‍ട്ടികളോട് ചേര്‍ന്ന് ബിജെപി ഉണ്ടാക്കുന്ന സഖ്യത്തിന്റെ അടിസ്ഥാനത്തിലാണ്. നിലവില്‍ രാജ്യത്ത് 10 സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷ പിന്തുണ ഉള്ളത് എന്നാണ് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നടത്തിയൊരു പഠനത്തില്‍ പറയുന്നത്. രാജ്യത്ത് കൂടുതല്‍ സീറ്റുകളുള്ള ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.

403 സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ ബിജെപി എറ്റവും വലിയ ഒറ്റ കക്ഷിയാണ്. അതുപോലെ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. തൃപുരയാണ് ബിജെപിക്ക് ഭൂരിപക്ഷമുള്ള വടക്ക്-കിഴക്കന്‍ സംസ്ഥാനം. തൃപുരയില്‍ 60 ല്‍ 35 സീറ്റും ബിജെപിക്കാണ്. മറ്റൊരു സംസ്ഥാനം അരുണാചല്‍ പ്രദേശാണ് അവിടെ സ്ഥിതി അല്‍പം വ്യത്യസ്തമാണ്. 2014 തെരഞ്ഞെടുപ്പില്‍ 60ല്‍ 42 സീറ്റും കിട്ടിയത് ബി.ജെ.പിക്കായിരുന്നു. എന്നാല്‍ 11 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു എന്നാല്‍ എം.എല്‍. എമാരെ കൂറുമാറ്റി ബിജെപി സര്‍ക്കാര്‍ രൂപീകിച്ചു. മറ്റ് സംസ്ഥനങ്ങളായ മഹാരാഷ്ട്ര, ആസാം, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഗോവ, ജമ്മു-കാശ്മീര്‍, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങല്‍ പ്രദേശിക പാര്‍ട്ടികളുടെ സഹായത്തിലാണ് ഭരിക്കുന്നത്.

ബിജെപി വളരെ ന്യുന പക്ഷമായി മാത്രം നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ കേരളം, പഞ്ചാബ്, പശ്ചിമ ബംഗാള്‍, തെലുങ്കാന, ആന്ധ്രാപ്രദേശ്, ഡല്‍ഹി,ഒഡീഷ എന്നിവയാണ്. കര്‍ണ്ണാടകയാണ് ബിജെപി പ്രകടമായ സാന്നിധ്യം കാണിക്കുന്ന ഒരു തെക്കന്‍ സംസ്ഥാനം. അവിടെ 222സീറ്റില്‍ 104 സീറ്റും ബിജെപിക്ക് സ്വന്തമാണ്. തമിഴ്‌നാട്, പോണ്ടിചേരി, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ സീറ്റ് നേടാന്‍ സാധിച്ചിട്ടില്ല. ആകെയുള്ള 4139 എം.എല്‍.എമാരില്‍ 1516 പേരാണ് ബിജെപി പ്രതിനിധികരിക്കുന്നവര്‍ അതില്‍ 950 പേരും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്,രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

Story by
Read More >>