പശ്ചിമബംഗാളിൽ എൻ.ആർ.സി നടപ്പാക്കും, മമതയോട് ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രിയാവാന്‍ പറയുവെന്ന് ബി.ജെ.പി എം.എല്‍.എ

എൻ.ആർ.സി ബംഗാളിൽ നടപ്പാക്കുകയും എല്ലാ ബംഗ്ലാദേശികൾക്കും രണ്ടു പാക്കറ്റ് ഭക്ഷണം നൽകുകയും മാന്യമായ രീതിയിൽ അവരെ വീട്ടിലേക്ക് പറഞ്ഞയക്കും അദ്ദേഹം പറഞ്ഞു

പശ്ചിമബംഗാളിൽ എൻ.ആർ.സി നടപ്പാക്കും,  മമതയോട് ബംഗ്ലാദേശിന്‍റെ പ്രധാനമന്ത്രിയാവാന്‍ പറയുവെന്ന് ബി.ജെ.പി എം.എല്‍.എ

ലഖ്‌നൗ: ദേശിയ പൗരത്വ രജിസ്റ്റർ വിഷയത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്. പശ്ചിമബംഗാളിൽ എൻ.ആർ.സി നടപ്പാക്കുമെന്നും തന്റെ വോട്ടു ബാങ്ക് നിലനിർത്തുന്നതിനായി ബംഗ്ലാദേശികളെ സംരക്ഷിക്കാൻ മമത ശ്രമിച്ചാൽ അവർ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാവുന്നതാരിയിക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പൗരത്വം സ്ഥാപിക്കുന്നതിനുള്ള പ്രസക്തമായ രേഖകൾ കാണിക്കുന്നതിൽ പരാജയപ്പെടുന്നവരെ ഉചിതമായ ആദരവോടെ വീട്ടിലേക്ക് തിരിച്ചയക്കുമെന്നും ഉത്തർപ്രദേശിൽ നിന്നുള്ള എം.എൽ.എ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ബി.ജെ.പി നടത്തിയ മുന്നേറ്റത്തെ ക്കുറിച്ചും വ്യത്യസ്തമായ പരാമർശമാണ് അദ്ദേഹം നടത്തിയത്. ലങ്കയിലെ ആളുകൾ ഹനുമാൻ സ്വാമിയെ അവിടേക്ക് പ്രവേശിപ്പിച്ചില്ല. എന്നാൽ അദ്ദേഹം അതിനകത്തേക്ക് കയറി. അതുപോലെ യോഗിയും അമിത് ഷായും പശ്ചിമ ബംഗാളിൽ എത്തി. അവിടെ കുറേ സീറ്റുകൾ നേടി. മമത ബാനർജി ബംഗാളിലെ രാഷ്ട്രീയ രാജ്ഞിയാണ് രാമൻ അവിടെ എത്തിയിരിക്കുന്നു. ഇനി മാറ്റമുണ്ടാവും എം.എൽ.എ പറഞ്ഞു.

എൻ.ആർ.സി ബംഗാളിൽ നടപ്പാക്കുകയും എല്ലാ ബംഗ്ലാദേശികൾക്കും രണ്ടു പാക്കറ്റ് ഭക്ഷണം നൽകുകയും മാന്യമായ രീതിയിൽ അവരെ വീട്ടിലേക്ക് പറഞ്ഞയക്കും അദ്ദേഹം പറഞ്ഞു.

Read More >>