ഇന്ത്യയിലെ സമ്പന്ന പാര്‍ട്ടി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴു രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍...

ഇന്ത്യയിലെ സമ്പന്ന പാര്‍ട്ടി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ ഏഴു രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപിയെന്ന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). 2016-17 വര്‍ഷത്തില്‍ 1034 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. 225.36 കോടിയോടെ കോണ്‍ഗ്രസ്സാണ് രണ്ടാം സ്ഥാനത്ത്. പാര്‍ട്ടികളുടെ വാര്‍ഷിക വരവുചെലവ് കണക്ക് സമര്‍പ്പിക്കേണ്ട അവസാനദിവസം കഴിഞ്ഞ ഒക്ടോബര്‍ 30 നായിരുന്നു.

എന്നാല്‍ ഏഴ് പാര്‍ട്ടികള്‍ അവരുടെ വരുമാനവും ചെലവുകളും വൈകിയാണ് സമര്‍പ്പിച്ചത്. 99 ദിവസം കൊണ്ട് ബിജെപിയും 139 ദിവസം കൊണ്ട് കോണ്‍ഗ്രസ്സും അന്തിമ കണക്കുകള്‍ സമര്‍പ്പിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2016-17 കാലഘട്ടത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 81 ശതമാനം അധികം വരുമാനമാണ് ബിജെപി നേടിയത്. ഗ്രാന്റുകളും സംഭാവനകളുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച വരുമാനങ്ങളുടെ സ്രോതസ്സ്.

ബിജെപി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ബിഎസ്പി, എന്‍സിപി, തൃണമൂല്‍ എന്നീ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മൊത്തം ചെലവ് 1,228.26 കോടി രൂപയാണ്. ഏഴ് പാര്‍ട്ടികളില്‍ ഏറ്റവും കുറഞ്ഞ വരുമാനം സിപിഐക്കാണ്, 2 കോടി രൂപ. സിപിഎമ്മിന്റെ വാര്‍ഷിക വരുമാനം 100 കോടിയോളം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Story by
Read More >>