പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപിയുടെ ആക്രോശം

Published On: 25 May 2018 6:30 AM GMT
 പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപിയുടെ ആക്രോശം

ന്യൂഡല്‍ഹി: പ്രിയങ്ക ചോപ്ര ഇന്ത്യ വിടണമെന്ന് ബിജെപി എംപി വിനയ് കത്യാര്‍. ബംഗ്ലാദേശ് അഭയാര്‍ത്ഥി ക്യാമ്പിലെ റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ പ്രിയങ്ക സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടി ഇന്ത്യ വിടണമെന്ന് ആക്രോശിച്ച് ബിജെപി എംപി രംഗത്തെത്തിയത്.

റോഹിഗ്യന്‍ മുസ്ലീങ്ങളെ ഇന്ത്യന്‍ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്. അവരോട് അനുകമ്പ കാണിക്കുന്നവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കരുത്. പ്രിയങ്കയെ പോലുള്ളവര്‍ക്ക് റോഹിഗ്യകളെ പറ്റി അറിയില്ല. അവര്‍ റോഹിഗ്യകളെ കാണാന്‍ പോകാന്‍ പാടില്ല. റോഹിഗ്യന്‍ മുസ്ലീങ്ങളോട് ദയ തോന്നുന്ന പ്രിയങ്ക ഇന്ത്യവിട്ട് പോകണമെന്നും ബിജെപി എംപി പറഞ്ഞു.

യുസീസെഫ് ഗുഡ്‌വില്‍ അംബാസിഡറായാണ് പ്രിയങ്ക റോഹിഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ജോര്‍ദാനില്‍ സിറിയന്‍ അഭയാര്‍ത്ഥികളെയും പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.Top Stories
Share it
Top