എണ്ണവിലവര്‍ദ്ധന : രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ സന്ദേശവുമായി ബിജെപി എംപി

വെബ്ഡസ്‌ക്: '' പെട്രോളിന് കിലോഗ്രാമിന് 80 രൂപയായി ഉയര്‍ന്നു. സര്‍ക്കാറിന് യാതൊരു ദണ്ണവുമില്ല.!!'' കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...

എണ്ണവിലവര്‍ദ്ധന : രാഹുല്‍ ഗാന്ധിയുടെ പേരില്‍ വ്യാജ സന്ദേശവുമായി ബിജെപി എംപി

വെബ്ഡസ്‌ക്: '' പെട്രോളിന് കിലോഗ്രാമിന് 80 രൂപയായി ഉയര്‍ന്നു. സര്‍ക്കാറിന് യാതൊരു ദണ്ണവുമില്ല.!!'' കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണെന് കാണിച്ച് ഈ സന്ദേശം സ്‌ക്രീന്‍ ഷോര്‍ട്ടാക്കി പ്രചരിപ്പിക്കുകയായിരുന്നു ബിജെപി എംപി പരേഷ് റാവല്‍. കിലോഗ്രാമിന് 80 രൂപ എന്നു കുറിച്ച രാഹൂല്‍ ഗാന്ധി മണ്ടനാണെന്ന് കാണിച്ചാണ് സന്ദേശം ഷെയര്‍ ചെയ്തത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഇത്രയും വിഡിത്തം പ്രചരിപ്പിക്കുന്നുവോ എന്ന ചോദ്യവും അടിക്കുറിപ്പ് നല്‍കിയാണ് പ്രചാരണം.

എന്നാല്‍ ഈ ട്വീറ്റ് വ്യാജമാണെന്ന് ദി അള്‍ട്ട് ന്യൂസ് കണ്ടെത്തി. ഇത്തരത്തിലുളള ഒരു ട്വീറ്റര്‍ അക്കൗണ്ട് രാഹുല്‍ ഗാന്ധിക്കില്ലെന്നാണ് അള്‍ട്ട് ന്യൂസ് പറയുന്നത്. ബിജെപി നേതാവ് ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയ പോസ്റ്റാണ് പ്രചരിപ്പിച്ചതെന്ന് അള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. രാഹുലിന്റെ ട്വീറ്റര്‍ സന്ദേശവും സമൂഹമാധ്യമങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതും പരസ്പം താരതമ്യം ചെയ്യ്തുകൊണ്ടാണ് സന്ദേശം വ്യാജമെന്ന് ആള്‍ട്ട് ന്യൂസ് തിരിച്ചറിഞ്ഞത്.

pic.twitter.com/wsziXbZmdK

— Paresh Rawal (@SirPareshRawal) May 24, 2018

രാഹുലിന്റെ ശരിയായ പോസ്റ്റ്‌

Story by
Read More >>