2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും: എൻ ചന്ദ്രബാബു നായിഡു

വിജയവാഡ: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ ചന്ദ്രബാബു നായിഡു....

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും: എൻ ചന്ദ്രബാബു നായിഡു

വിജയവാഡ: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലേറില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ ചന്ദ്രബാബു നായിഡു. വാ​ഗ്ദാനങ്ങള്‍ നല്‍കാനല്ലാതെ അത് യാഥാർഥ്യമാക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വീണ്ടും അധികാരം ലഭിക്കുമെന്നത് ബിജെപിയുടെ വിദൂരസ്വപ്‌നം മാത്രമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തെലുങ്കുദേശം പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബിജെപിയെ തോൽപ്പിക്കാൻ എല്ലാ പ്രാദേശിക പാർട്ടികളും ഒന്നിച്ചു. കഴിഞ്ഞ കാലങ്ങളിലൊക്കെ അധികാരത്തിലെത്താന്‍ മുന്നണികളെ ടിഡിപി സഹായിച്ചിട്ടുണ്ട്. വരുന്ന 2019 ൽ പ്രാദേശിക കക്ഷികൾ രാജ്യത്തിന്റെ നിർമ്മാതാക്കളാകും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയകാലാവസ്ഥ മാറ്റിമറിക്കാന്‍ ടിഡിപിക്ക് ശക്തിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Story by
Read More >>