വിൽക്കുന്നതിലാണ് വൈദഗ്‌ദ്ധ്യം, നിർമ്മിക്കുന്നതിലല്ല; വെെകാതെ തന്നെ റെയിൽവേയും വിൽപ്പനയക്ക്: പ്രിയങ്ക ​ഗാന്ധി

രണ്ടുവർഷത്തിനിടെ റെയിൽ വേയുടെ വരുമാന മിച്ചം തൊണ്ണൂറ്‌ ശതമാനത്തോളം ഇടിഞ്ഞതായാണ് സിഎജി റിപ്പോർട്ട് പറയുന്നത്.

വിൽക്കുന്നതിലാണ് വൈദഗ്‌ദ്ധ്യം, നിർമ്മിക്കുന്നതിലല്ല; വെെകാതെ തന്നെ റെയിൽവേയും വിൽപ്പനയക്ക്: പ്രിയങ്ക ​ഗാന്ധി

ഇന്ത്യൻ റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന സിഎജി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ബിജെപിക്ക് വിൽക്കുന്നതിലാണ് വൈദഗ്‌ദ്ധ്യം, നിർമ്മിക്കുന്നതിലല്ലെ ന്നും പ്രിയങ്ക പറഞ്ഞു. വെെകാതെ തന്നെ മറ്റ് സർക്കാർ സ്ഥാപനങ്ങളെപ്പോലെ റെയിൽവേയും അവർ വിൽക്കുമെന്നും ട്വിറ്ററിലൂടെ പ്രിയങ്ക പ്രതികരിച്ചു.

ഇന്ത്യന്‍ റെയില്‍വേ രാജ്യത്തിന്റെ ജീവ നാഡിയാണ്. ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ റെയില്‍വേയെ അതിൻെറ ഏറ്റവും മോശം അവസ്ഥയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെപ്പോലെ, റെയില്‍വേയും സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെയ്ക്കും. ഈ സർക്കാറിന് വിൽക്കുന്നതിലാണ് വൈദഗ്‌ദ്ധ്യം നിർമ്മിക്കുന്നതിലല്ല- പ്രിയങ്ക ട്വീറ്റ് ചെയ്തു.

രണ്ടുവർഷത്തിനിടെ റെയിൽ വേയുടെ വരുമാന മിച്ചം തൊണ്ണൂറ്‌ ശതമാനത്തോളം ഇടിഞ്ഞതായാണ് സിഎജി റിപ്പോർട്ട് പറയുന്നത്. പ്രവർത്തനാനുപാതം 10 വർഷത്തെ ഏറ്റവും മോശപ്പെട്ട നിലയിലാണെന്നും പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂടിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലക്ഷം കോടിയുടെ നിർമാണപ്രവര്‍ത്തനം സ്‌തംഭിച്ചു.

മൂലധനച്ചെലവിൽ ആഭ്യന്തരവിഭവങ്ങളിലൂടെയുള്ള വിഹിതം 2014–15ൽ 26.14 ശതമാനമായിരുന്നത്‌ 2017–18ൽ 3.01 ശതമാനമായി ഇടിഞ്ഞു. കേന്ദ്രബജറ്റിൽ റെയിൽവേക്ക്‌ നീക്കിവെക്കുന്ന തുക കുറഞ്ഞു. റെയിൽവേയുടെ വരുമാനമിച്ചം താഴ്ന്നതായും റിപ്പോർട്ട് പറയുന്നു. 2015–16ല്‍ 10505.97 കോടി ആയിരുന്നത് 2017–18ല്‍ 1665.61 കോടിയായി.

Read More >>