കാർഷിക കടം എഴുതിത്തള്ളണം; തിങ്കളാഴ്ച കർണാടകയിൽ ബിജെപി ബന്ദ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​കത്തിൽ മു​ഖ്യ​മ​ന്ത്രി എ​ച്ച് ഡി കു​മാ​ര​സ്വാ​മി സർക്കാരിനെ വിടാതെ ബിജെപി. വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സമര...

കാർഷിക കടം എഴുതിത്തള്ളണം; തിങ്കളാഴ്ച കർണാടകയിൽ ബിജെപി ബന്ദ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​കത്തിൽ മു​ഖ്യ​മ​ന്ത്രി എ​ച്ച് ഡി കു​മാ​ര​സ്വാ​മി സർക്കാരിനെ വിടാതെ ബിജെപി. വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സമര പരിപാടികളുമായി സർക്കാരിനെ അസുന്തലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ജെ​പി സ​മ​ര​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. വ​രു​ന്ന തി​ങ്ക​ളാ​ഴ്ച ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ബി​ജെ​പി ക​ർ​ണാ​ട​ക​യി​ൽ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു.

ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലേ​തു​ൾ​പ്പെ​ടെ 53,000 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി ബി​ജെ​പി നേ​താ​വ് ബി എ​സ് യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു. അ​ധി​കാ​ര​മേ​റ്റ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​മെ​ന്നാ​ണ് കു​മാ​ര​സ്വാ​മി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. കൂ​ട്ടു​ക​ക്ഷി മ​ന്ത്രി​സ​ഭ​യാ​ണ് എ​ന്ന​ത​ര​ത്തി​ലു​ള്ള ക​ഥ​ക​ൾ കേ​ൾ​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റ​ല്ല. നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സെ​ഷ​നി​ൽ ത​ന്നെ കാ​ർ​ഷി​ക വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്ത​ണം. അ​ല്ലാ​ത്ത​പ​ക്ഷം ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്നും യെ​ദി​യൂ​ര​പ്പ പ​റ​ഞ്ഞു.

Story by
Read More >>