രണ്ടാം ലോക യുദ്ധകാലത്തെതെന്ന് കരുതുന്ന ബോംബുകള്‍ കണ്ടെത്തി ഇന്ത്യന്‍ കര്‍ഷകന്‍

Published On: 26 April 2018 12:00 PM GMT
രണ്ടാം ലോക യുദ്ധകാലത്തെതെന്ന് കരുതുന്ന ബോംബുകള്‍ കണ്ടെത്തി ഇന്ത്യന്‍ കര്‍ഷകന്‍

മുബൈ:കൃഷിയിടത്ത് നിന്നും ബോംബ് കണ്ടെത്തി. മഹാരാഷ്ട്രയിലെ പാലര്‍ ജില്ലയില്‍പ്പെട്ട വാഡയെന്ന് സ്ഥലത്താണ് കൃഷി ഭുമി ഉഴുകുന്നതിനിടെ ബോബ് കണ്ടെത്തിയത്.ശങ്കര്‍ പാടിയെന്ന കര്‍ഷകന്‍ ബുധനാഴ്ച തന്റെ കൃഷി ഭൂമി ഉഴുകുന്നതിനിടൊണ് സംഭവം. പരിഭ്രാന്തനായ അദ്ദേഹം പോലിസിനെ വിളിച്ചു വരുത്തി തഹസില്‍ദാറുമയി സ്ഥലത്തെത്തിയ പോലീസ് വിവരം സ്ഥിരികരിച്ചു.

നെല്‍ കൃഷിക്കായി താന്‍ നില്ലമൊരുക്കുകയായിരുന്നു പെട്ടന്നാണ് എന്തോ കടുപ്പമ്മുള്ള വസ്തുവില്‍ തട്ടുന്നതായി തോന്നിയത്. വസ്തു കണ്ടപ്പോള്‍ ബോബാണെന്നു മനസ്സിലാക്കുകയും ഉടന്‍ തന്നെ പോലിസിനെ വിളിക്കുകയുമയിരുന്നെന്ന് അദ്ദേഹം പറയുന്നു.തഹസില്‍ദാരോടൊപ്പമെത്തിയ വാഡ പോലിസ് ഇന്‍സ്‌പെക്ടര്‍ നിര്‍വീര്യമക്കത്ത ബോബുകളാണവയെന്ന വ്യക്തമാക്കി.

ബ്രട്ടീഷ് കലത്ത് കുഴിച്ചിട്ട ബോബുകളാവാം ഇവയെന്ന് ഡോപ്യൂട്ടി തഹസില്‍ദാര്‍ വദല്‍ ഗോസ്‌വി പറഞ്ഞു. ബോബ് നിര്‍വീര്യമക്കാന്‍ താണയില്‍ നിന്നെത്തിയ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ് പരാജയപ്പെട്ടു. ഇപ്പോള്‍ ആര്‍മിയില്‍ നിന്നു വിദഗ്ദരെ വിട്ട് തരാന്‍ അപേക്ഷിക്കാനിരിക്കുകയാണിവര്‍. ഇത് രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബാകാന്‍ സാധ്യതയുണ്ടെന്ന് ഗൊസ്‌വി പറഞ്ഞു. അക്കാലത്ത് ബ്രിട്ടീഷുകാര്‍ ദേവ്‌ലി ഗ്രാമം ഉള്‍പ്പെടെയുള്ള വഡ ജില്ലയിലെ 13 ഗ്രാമങ്ങളെ ഒഴിപ്പിച്ചിരുന്നു.ഈ പ്രദേശം താല്‍ക്കാലികമായി ആയുധങ്ങ നിക്ഷേപിക്കാന്‍ അവര്‍ ഉപയോഗിച്ചു. ബോംബ് പരിശോധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ സൈന്യത്തിന് കാത്തുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top