ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥി രാസ വസ്തു കഴിച്ചെന്ന് പൊലീസ് 

കുടക്: സൈനിക സ്‌കൂളിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ട വിദ്യാർഥി രാസ വസ്തു കഴിച്ച് ജീവനൊടുക്കിയതാണെന്ന് പൊലീസ്. കമ്പ്യൂട്ടറിൽ അശ്ലീല ചിത്രം കണ്ടതിന് ...

ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥി രാസ വസ്തു കഴിച്ചെന്ന് പൊലീസ് 

കുടക്: സൈനിക സ്‌കൂളിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ട വിദ്യാർഥി രാസ വസ്തു കഴിച്ച് ജീവനൊടുക്കിയതാണെന്ന് പൊലീസ്. കമ്പ്യൂട്ടറിൽ അശ്ലീല ചിത്രം കണ്ടതിന് അധ്യാപകൻ ശകാരിച്ചതിനും മാപ്പ് എഴുതി നൽകണമെന്നും പറഞ്ഞതിനാണ് ഒമ്പതാംക്ലാസുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ താൽക്കാലിക ഹോക്കി കോച്ച് നാഗണ്ട പി. പൂവൈയാഡിയുടെ മകനായ ചെങ്കപ്പ(15) യെയാണ് കഴി‍ഞ്ഞ ദിവസം ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അധ്യാപകൻ വഴക്കു പറഞ്ഞതിന് പിന്നാലെ കെമിസ്ട്രി ലാബിലെത്തിയ ചെങ്കപ്പ രാസപദാർഥമെടുത്തു കുടിക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇതിനുശേഷം പൊതു ശുചിമുറിയിൽ പ്രവേശിച്ച ചെങ്കപ്പ അകത്തുനിന്നു വാതിൽ പൂട്ടുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ഇത്.

വൈകുന്നേരം നാലുമണിക്കു ഹാജർ വിളിച്ചപ്പോൾ കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടെങ്കിലും പിന്നീട് അതു പരിശോധിക്കാൻ അധികൃതർ ശ്രമിച്ചില്ല. വൈകിട്ട് ആറരയുടെ റോൾ കോൾ സമയത്താണ് വീണ്ടും കുട്ടിയെ കാണാതായതായി വ്യക്തമാകുന്നത്. അന്നേരം മാത്രമാണു പിതാവിനെ വിവരം അറിയിച്ചതും.

പിതാവ് സഹോദരന്റെ വീട്ടിലാണ് മകനെ അന്വേഷിച്ച് ആദ്യം പോയത്. മറ്റു കുട്ടികളും അധ്യാപകരും സ്കൂളിലും പരിസരത്തുമായി തിരച്ചിൽതുടങ്ങി. പിന്നീടാണ് ശുചിമുറിയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ടും പൊലീസിനെ അറിയിക്കാതെ മൃതദേഹം സ്‌കൂൾ അധികൃതർ ആശുപത്രിയിലേക്കു മാറ്റിയെന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്. ചെങ്കപ്പയെ കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കളും നാട്ടുകാരും ഇന്നലെ രാത്രി മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. സ്‌കൂൾ വൈസ് പ്രിൻസിപ്പലിനും നാലു ജീവനക്കാർക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Story by
Read More >>