കെവിന്റെ കൊലപാതകം; പോലീസിന്റെ വീഴ്ചയെന്ന് ബൃന്ദ കാരാട്ട് 

Published On: 2018-05-29 12:00:00.0
കെവിന്റെ കൊലപാതകം; പോലീസിന്റെ വീഴ്ചയെന്ന് ബൃന്ദ കാരാട്ട് 

ന്യൂഡല്‍ഹി: കെവിന്റെ കൊലപാതകത്തില്‍ കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ക്രിമിനല്‍ വീഴ്ച്ചയാണ് ബൃന്ദാ കാരാട്ട് പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കൃത്യവിലോപം കാണിച്ചു. പൊലീസിന്റെ ന്യായീകരണങ്ങളൊന്നും അംഗീകരിക്കാന്‍ ആകില്ലെന്നും ്‌വര്‍ പറഞ്ഞു. കൊലപാതകത്തില്‍ ഡിവൈഎഫ്‌ഐ അംഗം ഉള്‍പ്പെട്ടത് ഞെട്ടിലുളവാക്കുന്നതാണ്. ദുരഭിമാനക്കൊല കേരളത്തെ പോലൊരു സമൂഹത്തില്‍ എത്തുന്നത് അത്യന്തം ആശങ്കാജനകമെന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top