കര്‍ണാടക തെരഞ്ഞെടുപ്പ്; വിജയേന്ദ്ര വരുണയില്‍ നിന്ന് മത്സരിക്കില്ലെന്ന് ബി.എസ്. യെദ്യൂരപ്പ

Published On: 23 April 2018 10:30 AM GMT
കര്‍ണാടക തെരഞ്ഞെടുപ്പ്; വിജയേന്ദ്ര വരുണയില്‍ നിന്ന് മത്സരിക്കില്ലെന്ന് ബി.എസ്. യെദ്യൂരപ്പ

മൈസൂരു: തന്റെ മകനായ വിജയേന്ദ്ര വരുണ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്ന് ബി.എസ്.യെദ്യൂരപ്പ. ഡോ. വിജയേന്ദ്ര വരുണയില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ നാലാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക വന്നപ്പോള്‍ വിജയേന്ദ്രയുടെ പേരുണ്ടായിരുന്നില്ല.

വിജയേന്ദ്ര ഈ സീറ്റിനു വേണ്ടി കഷ്ടപെട്ടിരുന്നു. ഇവിടത്തെ പ്രചരണത്തിന് വിജയേന്ദ്ര ചുക്കാന്‍ പിടിക്കും. മറ്റൊരു സ്ഥാനാര്‍ഥി മത്സരിച്ചാലും ഈ സീറ്റില്‍ ബിജെപി തന്നെ വിജയിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യയും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബിഎസ് യെദ്യൂരയപ്പയും വരുണയില്‍ മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും മറ്റ് മണ്ഡലങ്ങളായിരുന്നു തെരഞ്ഞെടുത്തത്.

Top Stories
Share it
Top