ബിജെപി സര്‍ക്കാര്‍ 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയിലെ അഞ്ച് കോടിയിലധികം ജനങ്ങള്‍ ഇന്ന് വിധിയെഴുതുമ്പോള്‍ മന്ത്രിസഭ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തോടെ ബിജെപിയുടെ മുഖ്യമന്ത്രി...

ബിജെപി സര്‍ക്കാര്‍ 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയിലെ അഞ്ച് കോടിയിലധികം ജനങ്ങള്‍ ഇന്ന് വിധിയെഴുതുമ്പോള്‍ മന്ത്രിസഭ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തോടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി എസ് യെദ്യൂരപ്പ. തന്റെ മന്ത്രിസഭ മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ്15നു തന്നെ പ്രധാനമന്ത്രിയെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകും.

പ്രധാനമന്ത്രിയെയും മറ്റംഗങ്ങളെയും സത്യപ്രതിഞ്ജാ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 224 അംഗ അസംബ്ലിയില്‍ 145 മുതല്‍ 150വരെ സീറ്റുകള്‍ ബിജെപി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി 100ശതമാനം വിജയപ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മന്ത്രിസഭ രൂപീകരിക്കുകയെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ പറഞ്ഞു. 60-70സീറ്റുകളില്‍ കൂടുതല്‍ നേടാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും ഗാര്‍ഗെ കൂട്ടിച്ചേര്‍ത്തു. 2008ല്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യമായി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ കര്‍ണാടകയില്‍ 75കാരനായ യെദ്യൂരപ്പയായിരുന്നു മുഖ്യമന്ത്രി.

Story by
Read More >>