യെദ്യൂരപ്പയുടെ മാനസികനില തകരാറില്‍; കോണ്‍ഗ്രസ് 120ലധികം സീറ്റ് നേടും: സിദ്ധരാമയ്യ

ബംഗളൂരു: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയുടെ മാനസികനില തകരാറിലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 150 സീറ്റില്‍ വിജയിച്ച് മെയ് 17ന് തന്നെ...

യെദ്യൂരപ്പയുടെ മാനസികനില തകരാറില്‍; കോണ്‍ഗ്രസ് 120ലധികം സീറ്റ് നേടും: സിദ്ധരാമയ്യ

ബംഗളൂരു: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയുടെ മാനസികനില തകരാറിലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 150 സീറ്റില്‍ വിജയിച്ച് മെയ് 17ന് തന്നെ മന്ത്രിസഭ രൂപീകരിക്കുമെന്ന യെദ്യൂരപ്പയുടെ 'ആത്മവിശ്വാസ'പ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'കോണ്‍ഗ്രസിന് 120ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും, ഞങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്' -സിദ്ധരാമയ്യ പറഞ്ഞു.

മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം ആത്മമവിശ്വാസം പ്രകടിപ്പിച്ചു. 145 മുതല്‍ 150 സീറ്റുവരെ നേടി ബിജെപി അധികാരത്തിലെത്തുമെന്നും മെയ് 17ന് തന്നെ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നും നേരത്തെ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു. ശിക്കാരിപുരയില്‍ നിന്നുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് യെദ്യൂരപ്പ. 224ല്‍ 222 സീറ്റുകളിലേക്കാണ്‌ ഇന്ന് ജനം വിധിയെഴുതുന്നത്. മെയ് 15നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.


Story by
Read More >>