ഭീം റാവു അംബേദ്ക്കര്‍ വീണ്ടും സഭയിലേക്ക്; യുപിയില്‍ വീണ്ടും ബിഎസ്പി-എസ്പി സഖ്യം

Published On: 2018-04-20 10:15:00.0
ഭീം റാവു അംബേദ്ക്കര്‍ വീണ്ടും സഭയിലേക്ക്; യുപിയില്‍ വീണ്ടും ബിഎസ്പി-എസ്പി സഖ്യം

ലഖ്‌നോ: രാജ്യസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഭീം റാവു അംബേദ്ക്കറെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കയച്ച് ബിഎസ്പി. എസ്പി പിന്തുണച്ചതോടെയാണ് ഭീം റാവു അംബേദ്ക്കര്‍ ജയിച്ചു കയറിയത്. ഇതോടെ വീണ്ടും ബിഎസ്പി-എസ്പി സഖ്യസാധ്യതകളെ കുറിച്ചുള്ള ചര്‍ച്ച ഊര്‍ജ്ജിതമായി. ഭീം റാവു അംബേദ്ക്കറോടൊപ്പം 13 പേരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

സമാജ്‌വാദി പാര്‍ട്ടി നരേഷ് ഉത്തം പട്ടേലിനെ വിജയിപ്പിക്കുകയും ബാക്കി വോട്ടുകള്‍ ബിഎസ്പിക്ക് നല്‍കുകയും ചെയ്തു. നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇതേ തരത്തില്‍ എസ്പി ഇടപെട്ടെങ്കിലും ബിഎസ്പിയില്‍ നിന്ന് തന്നെ വോട്ട് ചോര്‍ന്നതോടെ നീക്കം പരാജയപ്പെടുകയായിരുന്നു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും എന്ന സന്ദേശമാണ് അഖിലേഷ് യാദവ് നിലവില്‍ നല്‍കുന്നത്. ബിഎസ്പിക്കും മാറി നില്‍ക്കാനാവില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Top Stories
Share it
Top