മായാവതിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് വീണ്ടും; ഹരിയാനയില്‍ ബിഎസ്പി-ലോക്ദള്‍ സഖ്യം

ചണ്ഡീഗര്‍: ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ബിഎസ്പിയും സഖ്യത്തില്‍. വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കുവാനാണ്...

മായാവതിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് വീണ്ടും; ഹരിയാനയില്‍ ബിഎസ്പി-ലോക്ദള്‍ സഖ്യം

ചണ്ഡീഗര്‍: ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ബിഎസ്പിയും സഖ്യത്തില്‍. വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയായി മത്സരിക്കുവാനാണ് ഇരുകക്ഷികളുടേയും തീരുമാനം.

ജാട്ട് വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ദളിത് വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ബിഎസ്പിയും ചേര്‍ന്നാല്‍ അധികാരത്തില്‍ എത്താനാവുമെന്നാണ് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ കരുതുന്നത്. നേരത്തെ നാല് തവണ ഹരിയാനയില്‍ അധികാരത്തില്‍ എത്തിയിട്ടുള്ള ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ അധികാരത്തിലെത്താന്‍ സാധിച്ചിരുന്നില്ല. പാര്‍ട്ടി സ്ഥാപക നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാലയും മകന്‍ അജയും അഴിമതിക്കേസില്‍ ജയിലിലായതിനെ തുടര്‍ന്ന് മറ്റൊരു മകനായ അഭയ് ആണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.

ബിജെപി അധികാരത്തിലിരിക്കുന്ന ഹരിയാനയില്‍ പല സീറ്റുകളിലും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ രണ്ടാം സ്ഥാനത്താണ്. 20 ശതമാനം വോട്ട് വരെ നേടുകയും 7 ശതമാനം വോട്ടുകള്‍ നിലനിറുത്തുകയും ചെയ്യാറുണ്ട് ബിഎസ്പി. ഈ വോട്ടുകള്‍ നേടാനായാല്‍ ഭൂരിപക്ഷം സീറ്റുകളിലും ജയിച്ചു വരാനാവുമെന്നാണ് ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ കരുതുന്നത്. പ്രാവര്‍ത്തികമാക്കാവുന്ന തന്ത്രമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Story by
Read More >>