ഒരേ കുടുംബത്തിലെ 11 പേരുടെ കൂട്ടമരണം: കിംവദന്തികള്‍ സ്ഥലവില്‍പ്പനയെ ബാധിച്ചു 

Published On: 12 July 2018 4:30 AM GMT
ഒരേ കുടുംബത്തിലെ 11 പേരുടെ കൂട്ടമരണം: കിംവദന്തികള്‍ സ്ഥലവില്‍പ്പനയെ ബാധിച്ചു 

വെബ്ഡസ്‌ക്: ഉത്തര ഡല്‍ഹിയിലെ ബുറേരിയില്‍ സ്ഥലം വില്‍പ്പനരംഗത്ത് വന്‍ ഇടിവുണ്ടായതായി ദി ഹിന്ദുസ്ഥാന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ബുറേരിയില്‍ ഒരോ കുടുംബത്തിലെ 11 പേരുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട കിംവദന്തികളാണ് കാരണം. പവന്‍ കുമാര്‍ ത്യാഗി ഒരു സ്ഥലവില്‍പ്പന ഡീലര്‍ തന്റെ ഫ്‌ളാറ്റില്‍ പൂജ ചെയ്യാനിരിക്കുകയാണ്.

''11 പേരുടെ കൂട്ടമരണം നടന്ന ഭാട്ടിയയുടെ വീടിന്റെ തൊട്ടുപിറകിലാണ് എന്റെ അപ്പാര്‍ട്ടുമെന്റ്. ഞാന്‍ ഒരു അന്ധവിശ്വാസിയല്ല, പക്ഷെ ഒരു ശുദ്ധികലശം ആവശ്യമായിരിക്കുകയാണ്. കോളേജില്‍ പോകുന്ന എന്റെ മകള്‍ ആകെ പരിഭ്രമിച്ചിരിക്കുകയാണ്. പൂജ ചെയ്താല്‍ മാത്രമേ അവള്‍ക്ക് പഠനം തുടരാനാകൂ.'' കുമാര്‍ ത്യാഗി പറഞ്ഞു.

''ഭാട്ടിയയുടെ വീടിനു ചുറ്റുവട്ടത്തെ സ്ഥലത്തിന് വില കുറഞ്ഞുവരികയാണ്. പ്രകൃത്യതീതശക്തിയെ കുറിച്ചും ഭുതപ്രേതങ്ങളെ കുറിച്ചുമുളള കിംവദന്തികളാണ് കാരണം. മറ്റ് പ്രദേശത്തേക്ക് അത് പടരാതിരിക്കട്ടെ'' ത്യാഗിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ ഒന്നിലെ സംഭവത്തെ കുറിച്ച് പൊലീസ് കരുതുന്നത് ഗൂഡവിശ്വാസവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നാണ്. അതെസമയം, ചില ടെലിവിഷന്‍ ചാനലുകള്‍ പ്രകൃത്യാതീത ശക്തിയാണ് സംഭവത്തിന് പിറകിലെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Top Stories
Share it
Top