ബുരാരി മാതൃകയില്‍ ജാര്‍ഘണ്ഡില്‍ കൂട്ട ആത്മഹത്യ

Published On: 2018-07-15 11:00:00.0
ബുരാരി മാതൃകയില്‍ ജാര്‍ഘണ്ഡില്‍ കൂട്ട ആത്മഹത്യ

വെബ്ഡസ്ക്: ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ കൂട്ട ആത്മഹത്യ ചെയ്തതിന്റെ ഞെട്ടല്‍ വിട്ട് മാറുന്നതിനു മുമ്പെ ജാര്‍ഗഡില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ ആത്മഹത്യ ചെയ്തു. ജാര്‍ഗഡിലെ ഹസാരിബര്‍ഗിലാണ് സംഭവം. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാ വിവരം അയല്‍ക്കാരാണ് പൊലീസിനെ അറിയിച്ചത്.

മഹാവിര്‍ മഹേശ്വരി(70), ഭാര്യ കിരണ്‍മഹേശ്വരി(65), മകന്‍ നരേഷ് അഗര്‍വാള്‍(40), ഇദ്ദേഹത്തിന്റെ ഭാര്യ പ്രീതി അഗര്‍വാള്‍, ഇവരുടെ മക്കളായ അമന്‍(8), അഞ്ജലി(6), എന്നിവരാണ് ആത്മഹത്യ ചെയ്തത്.

കുടുംബത്തിന്റ കടവും ബിസിനസ്സിലെ പരാജയവുമാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നതെന്നാണ് പോലീസ് പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ മറ്റു കാരണങ്ങള്‍ പരിശോധിക്കുമെന്ന് ഹസാരിബര്‍ഗ് എസ്.പി ചന്ദന്‍ പറഞ്ഞു.

Top Stories
Share it
Top