ഡൽഹിയിൽ 11പേരുടെ കൂട്ടമരണം; 12ാമൻെറ സാന്നിധ്യം പരിശോധിക്കുന്നതായി പൊലീസ്

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിന് പിന്നിൽ...

ഡൽഹിയിൽ 11പേരുടെ കൂട്ടമരണം; 12ാമൻെറ സാന്നിധ്യം പരിശോധിക്കുന്നതായി പൊലീസ്

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ വീട്ടിനകത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിന് പിന്നിൽ 12ാമത് ഒരാളുടെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്.

11 പേരും ആത്മഹത്യ ചെയ്ത വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയ കുറിപ്പുകള്‍ 2007 തൊട്ട് കുടുംബത്തിന് ദുര്‍മന്ത്രവാദവുമായുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വീട്ടിലേക്കുള്ള പ്രധാന വാതില്‍ പൂട്ടിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രധാനമായും ഞങ്ങള്‍ രണ്ട് സാധ്യതകളാണ് പരിശേധിക്കുന്നത്. ഒന്നുകില്‍ കൃത്യം നടക്കുന്ന സമയത്ത് ഒരു അദൃശ്യ ശക്തി വാതിലിലൂടെ വന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിയിരിക്കാം, അല്ലെങ്കില്‍ ആത്മഹത്യ ചെയ്തവരെക്കൂടാതെ മറ്റൊരാള്‍ ആസമയത്ത് അവിടെ ഉണ്ടാകാം പൊലീസ് പറഞ്ഞു.

2007 മുതല്‍ക്കുള്ള കുറിപ്പുകളാണ് മുറിയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. കുടംബത്തിലെ മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവിയുടെ മകന്‍ ലളിത് ഭാട്ടിയയാണ് ഈ കുറിപ്പുകള്‍ എഴുതിയതെന്നാണ് കരുതുന്നത്. മരണപ്പെട്ടവരില്‍ 10 പേര്‍ അഞ്ച് സ്റ്റൂളുകള്‍ പരസ്പരം ഉപയോഗിച്ചിട്ടുണ്ട്. 11 പേരില്‍ പത്തുപേരും തൂങ്ങിയ നിലയിലായിരുന്നു. എന്നാല്‍ വീട്ടിലെ മുതിര്‍ന്ന അംഗമായ സ്ത്രീയെ മറ്റൊരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോവെന്നും പൊലിസ് പരിശോധിക്കുന്നുണ്ട്.

കണ്ടെത്തിയ കുറിപ്പുകള്‍ സംഭവത്തിന്റെ ദുരൂഹതയില്ലാതാക്കാന്‍ പൊലീസിനെ സഹായിച്ചിട്ടില്ല. മൂന്ന് നിലകെട്ടിടത്തില്‍ കണ്ടെത്തിയ 11 പ്ലാസ്റ്റിക് പൈപ്പുകളും ദുരൂഹതയാണ്. ഏഴ് പൈപ്പുകളള്‍ നേരെയും ബാക്കിയുള്ളവ താഴേക്ക് ചരിച്ചുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരുപക്ഷെ ഇത് യാദൃശ്ചികതയാവാം. മരണപ്പെട്ടവരില്‍ ഏഴുപേര്‍ സ്ത്രീകളും നാലു പേര്‍ പുരുഷന്മാരുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സമീപവാസികളുമായി അന്വേഷണം നടത്തിയപ്പോള്‍ ലളിത് ഭാട്ടിയ മരണപ്പെട്ട അയാളുടെ പിതാവിനെ സ്വപ്‌നത്തില്‍ കാണാറുണ്ടായിരുന്നതായും പിതാവിന്റെ ആത്മാവുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെട്ടതായിയും അറിയാന്‍ സാധിച്ചു. ലളിത് പലപ്പോഴും അയാളുടെ പിതാവിന്റെ ശബ്ദത്തില്‍ സംസാരിക്കാറുണ്ടായിരുന്നു പൊലീസ് പറഞ്ഞു. കണ്ടെത്തിയ കുറിപ്പുകളില്‍ മന്ത്രവാദവുമായി ബന്ധപ്പെട്ട് ആരുടെയും പേരുകള്‍ പരാമര്‍ഷിക്കുന്നില്ല. മരണപ്പെട്ട പിതാവിനെക്കുറിച്ച് മാത്രമാണ് ഇവയില്‍ ഉള്ളടക്കമുള്ളത്.

നാരായൺ ദേവി (77) മകൾ പ്രതിഭ (57), ആൺമക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷി​​​​​​​ൻെറ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതി​​​​​​​ൻെറ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരെയാണ് ബുറാരിയിലുള്ള വീട്ടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. എല്ലാവരെയും കണ്ണും വായും കെട്ടിയിട്ട നിലയിലായിരുന്നു .ചിലരുടെ കയ്യും കാലും കെട്ടിയിട്ട നിലയിലുമായിരുന്നു. ഇതിൽ 77 വയസ്സുള്ള നാരായൺ ​ദേവി മറ്റൊരു മുറിയിൽ ശ്വാസം മുട്ടി മരിച്ച നിലയിലുമായിരുന്നു.

Story by
Read More >>