ബുര്‍ഹാന്‍വാനിയുടെ ചരമവാര്‍ഷികം: കശ്മീരില്‍ നിയന്ത്രണം; അമര്‍നാഥ് യാത്രക്ക് വിലക്ക്

Published On: 2018-07-08 09:00:00.0
ബുര്‍ഹാന്‍വാനിയുടെ ചരമവാര്‍ഷികം: കശ്മീരില്‍ നിയന്ത്രണം; അമര്‍നാഥ് യാത്രക്ക് വിലക്ക്

ജമ്മു: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജമ്മുവില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ത്ഥാടകരുടെ യത്രക്ക് വിലക്കേര്‍പ്പെടുത്തി. കശ്മീരിലുടനീളം വിഘടനവാദികളുടെ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക്.

കഴിഞ്ഞ ദിവസം സുരക്ഷാസേനയുമായുള്ള സംഘര്‍ഷത്തില്‍ മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതും യാത്രാ വിലക്കേര്‍പ്പെടുത്തുന്നതിന് കാരണമായി. ജമ്മുവിലെ യാത്രി നിവാസ് ബേസ് കാമ്പില്‍ നിന്ന് പുതിയ തീര്‍ത്ഥാടകരെ ആരെയും ഞായറാഴ്ച അമര്‍നാഥിലേക്ക് വിടില്ലെന്നും ബാല്‍ത്തലിലും പഹല്‍ഗാമിലും നേരത്തേ എത്തിച്ചേര്‍ന്നവരെമാത്രമേ ഗുഹാ ക്ഷേത്രത്തിലേക്ക് കടത്തി വിടൂ എന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം അനന്ത്‌നാഗില്‍ തീര്‍ത്ഥാടകരുടെ ബസിനു നേരെയുണ്ടായ തീവ്രവാദികളുടെ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top Stories
Share it
Top