ആള്‍ക്കൂട്ടത്തിലേക്ക്‌ ബസ് പാഞ്ഞുകയറി 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published On: 2018-06-11 05:00:00.0
ആള്‍ക്കൂട്ടത്തിലേക്ക്‌ ബസ് പാഞ്ഞുകയറി 6 വിദ്യാര്‍ത്ഥികള്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ കഞ്ഞൗജ് സിറ്റിയില്‍ ആള്‍ക്കൂട്ടത്തിലേക്ക്‌ ബസ് പാഞ്ഞുകയറി ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000രൂപ വീതവും നല്‍കും.

Top Stories
Share it
Top