മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാർഥികളുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച...

മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാർഥികളുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ അംബേനാലി ഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 പേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 250- 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

ദപോലി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് മഹാബലേശ്വറിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരുമടക്കം 35 പേരോളം ബസിലുണ്ടായിരുന്നതായാണ് വിവരം.

എട്ടുപേരുടെ മൃതദേഹം പുറത്തെത്തിച്ചിട്ടുണ്ട്​. ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്​. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരിലൊരാളാണ് റോഡിലേക്ക് കയറിവന്ന് അപകടവിവരം വഴിയേ പോയവരെ അറിയിച്ചതെന്ന് പൊലീസ്​ പറയുന്നു. ദുരന്തനിവാരണ സേനയുടെയും പുണെ പൊലീസി​​​​​​​െൻറയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​.

Story by
Read More >>