ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് മെഷിനില്‍ വ്യാപക ക്രമക്കേടെന്ന പരാതി

Published On: 28 May 2018 9:45 AM GMT
ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് മെഷിനില്‍ വ്യാപക ക്രമക്കേടെന്ന പരാതി

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പ നടക്കുന്ന ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വോട്ടിംഗ് മെഷിനില്‍ ക്രമക്കേടെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കൈരാന, നൂര്‍പ്പൂര്‍ എന്നിവടങ്ങിലും മഹാരാഷ്ട്രയിലെ ഭണ്ഡാര - ഗോണ്ടിയയിലുമാണ് ക്രമക്കേടെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോപണവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.

മഹാരാഷ്ട്രയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ ഗുജറാത്തിലെ സൂറത്തില്‍ നിന്നും എത്തിച്ചതാണെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ ആരോപിച്ചു. ഉയര്‍ന്ന താപനിലയില്‍ ഇ.വി.എമ്മുകളുടെ സെന്‍സറുകള്‍ തകറാലിലായതാണ് വോട്ടിംഗ് മെഷിനുകള്‍ പ്രവര്‍ത്തന രഹിതമായതെന്നും അറ്റകുറ്റപണികള്‍ നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആര്‍.എല്‍.ഡി അദ്ധ്യക്ഷന്‍ അജിത് സിംഗും സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവും ഉടനെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഇവിടങ്ങളില്‍ വീപാറ്റ്് മെഷിനിലും തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വീപാറ്റ് മെഷിനില്‍ കാണാനാകുന്നില്ലെന്നതാണ് പരാതി.

അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയ മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നിര്‍ത്തിവയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Top Stories
Share it
Top