ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയെന്ന് സൂചന. ഉപതിരഞ്ഞെടുപ്പ് നടന്ന...

ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയെന്ന് സൂചന. ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ കൈറാന, മഹാരാഷ്ട്രയിലെ ഭാന്ദ്ര - ഗോണ്ടിയ തുടങ്ങിയ മണ്ഡലങ്ങളില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ ബിജെപി ശക്തമായ തിരിച്ചടിയാണ് നേരിടുന്നത്. തുടക്കത്തില്‍ രണ്ടുമണ്ഡലങ്ങളിലും ബിജെപി ലീഡ് നിലനിര്‍ത്തിയിരുന്നെങ്കിലും വോട്ടെണ്ണൽ പുരോ​ഗമിച്ചതോടെ പിന്നോട്ട് പോവുകയായിരുന്നു.

കൈറാനയില്‍ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ തബ്‌സും ഹസന്‍ ബീഗം 14000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥിയായ മൃഗങ്ങ സിങ്ങിനെക്കാള്‍ മുന്നിലാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്ത മണ്ഡലമാണ് കൈറാന. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യത്തിന്റെ പരീക്ഷണ വേദിയാണ് കൈറാന.

അതേസമയം മഹാരാഷ്ട്രയിലെ ഭാന്ദ്ര- ഗോണ്ടിയ മണ്ഡലത്തില്‍ ബിജെപിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എന്‍സിപി മുന്നിലെത്തി. 3100 വോട്ടിന്റെ ലീഡാണ് എന്‍സിപി സ്ഥാനാര്‍ഥിക്കുള്ളത്. മഹാരാഷട്രയിലേതന്നെ ഫാല്‍ഘട്ട് മണ്ഡലത്തില്‍ ബിജെപിക്കാണ് മുന്‍തൂക്കം. ശിവസേനയുടെ സ്ഥാനാര്‍ഥിയേക്കാള്‍ 10,000 വോട്ടിന്റെ ലീഡ് ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായ ഗവിത രാജേന്ദ്ര ദിണ്ഡ്യക്കുണ്ട്.

നാഗാലാന്‍ഡില്‍ ബിജെപി സഖ്യകക്ഷിയായ എന്‍ഡിപിപിയാണ് മുന്നില്‍ നില്‍ക്കുന്നതായാണ് വിവരം. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളുടെ പുറത്തുവരുന്ന വിവരങ്ങള്‍ ബിജെപിയെ സംബന്ധിച്ച് ആശാവഹമല്ല. പ്രത്യകിച്ച് കൈറാനയില്‍ പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണം വിജയത്തോടുക്കുന്ന സാഹചര്യത്തില്‍.

Story by
Read More >>