പ്രധാനമന്ത്രിയാകില്ല, 2019ല്‍ എന്‍.ഡി.എയ്ക്ക് എതിരെ പോരാടും; ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോദി സ്വന്തം വാക്ക്...

പ്രധാനമന്ത്രിയാകില്ല, 2019ല്‍ എന്‍.ഡി.എയ്ക്ക് എതിരെ പോരാടും; ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മറുപടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മോദി സ്വന്തം വാക്ക് മറന്നാണ് ആന്ധ്ര വിഷയത്തില്‍ കോണ്‍ഗ്രസിനെ കുറ്റം പറയുന്നതെന്ന് തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) അദ്ധ്യക്ഷന്‍ പറഞ്ഞു. വാക്ക് പാലിക്കാതെ ആന്ധ്രയിലെ ജനങ്ങളെ അപമാനിക്കുകയാണ് മോദി ചെയ്യുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയെ പിന്തുണയ്ക്കില്ലെന്നും 2019ല്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ തെലുങ്കദേശം പാര്‍ട്ടിക്ക് സാധിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ശേഷം പാര്‍ട്ടി നിലപാട് ഡല്‍ഹിയില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം പ്രത്യേക പദവി എന്നതായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനം. പിന്നീട് പ്രത്യേക സഹായം എന്നതായി. ഇപ്പോള്‍ ഒന്നുമില്ലാതായി. 14ാം ധനകാര്യ കമ്മീഷന്‍ കാരണമാണ് ആന്ധ്രയ്ക്ക് പരിഗണന നല്‍കാന്‍ സാധിക്കാത്തതെന്നാണ് മോദി പറയുന്നത്. ധനകാര്യ കമ്മീഷന്‍ പ്രത്യേക പദവിയെ പറ്റി പറയുന്നില്ല. പിന്നെ മോദി എവിടെ നിന്നാണ് മോദിക്ക് ഇക്കാര്യം കിട്ടിയത്. നായിഡു ചോദിച്ചു.

വിവേകമില്ലാത്തയാളെന്ന മോദിയുടെ പ്രസ്താവനയ്ക്കും നായിഡു മറുപടി പറഞ്ഞു. താന്‍ 1995 ല്‍ മുഖ്യമന്ത്രിയായ ആളാണെന്നും 2002ല്‍ മാത്രമാണ് മോദി വരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേന്ദ്രത്തില്‍ ഒരു സ്ഥാനത്തിനും താനില്ലെന്നും ആന്ധ്രയുടെ ഉന്നമനത്തിനായി പോരാടുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

Story by
Read More >>