റാഫേല്‍ ഇടപാട്; സി.എ.ജി സുക്ഷ്മ പരിശോധന നടത്തുമെന്ന് റിപ്പോര്‍ട്ട് 

വെബ്ഡസ്‌ക്: കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാട് സുക്ഷ്മ പരിശോധനക്ക് വിധെയമാക്കുമെന്ന കെംട്രോളര്‍ ആന്റ്...

റാഫേല്‍ ഇടപാട്; സി.എ.ജി സുക്ഷ്മ പരിശോധന നടത്തുമെന്ന് റിപ്പോര്‍ട്ട് 

വെബ്ഡസ്‌ക്: കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാട് സുക്ഷ്മ പരിശോധനക്ക് വിധെയമാക്കുമെന്ന കെംട്രോളര്‍ ആന്റ് അക്കൗണ്ട് ജനറല്‍ (സി.എ.ജി.). സി.എ.ജി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സപ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റാഫേല്‍ ഇടപാടിനു പുറമെ ചരക്ക് സേവന വ്യവസ്ഥയായ ജി.എസ്.ടി സംവിധാനം നടപ്പിലാക്കിയതിലും തിരിമറി നടന്നതായി സൂചനകളുണ്ട്.

''റാഫേല്‍ ഇടപാട് സി.എ.ജി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. സി.എ.ജിയെ സംമ്പന്ധിച്ചിടത്തോളം ഇത് പതിവ് രീതിയാണ്'' സി.എ.ജി വിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റാഫേല്‍ ഇടപാടില്‍ പ്രതിപക്ഷം അഴിമതി ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് സി.എ.ജി ഇടപെടല്‍. റാഫേല്‍ ഉല്‍പ്പാദകര്‍ ഡസാള്‍ട്ട് ഏവിയേഷന്‍ കമ്പനി യു.പി.എ സര്‍ക്കാറിന് നല്‍കിയ ക്വട്ടേഷനേക്കാള്‍ അധിക തുക എന്‍.ഡി.എ സര്‍ക്കാര്‍ നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന മുഖ്യ ആരോപണം.''റാഫേല്‍ പോലെ ഉയര്‍ന്ന ഇടപാടുകള്‍ സി.എ.ജി സുക്ഷ്മപരിശോധന നടത്തണം''. സി.എ.ജി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ഗണന അനുസരിച്ച് ഓഡിറ്റിങ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 36 പോര്‍വിമാനങ്ങളാണ് ഇന്ത്യ-ഫ്രഞ്ച് സര്‍ക്കാറുകള്‍ തമ്മിലുളള ധാരണയില്‍ ബി.ജെ.പി സര്‍ക്കാര്‍ വാങ്ങിയത്. 79- യുറോ അതായത് ഏകദേശം 535 കോടി രൂപ ഇതിനായി നല്‍കി. ഇത്രയും പണം നല്‍കിയിട്ടും വെറും റാഫേല്‍ മാത്രമാണ് വാങ്ങിയതെന്നും മറ്റ് യുദ്ധോപകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. യു.പി.എ സര്‍ക്കാര്‍ വകയിരുത്തിയ തുകയേക്കാള്‍ അധികം നല്‍കിയെന്ന ആരോപണത്തെ കേന്ദ്രസര്‍ക്കാര്‍ തളളുന്നത് ഇങ്ങനെയാണ്.

''126-റാഫേല്‍ അല്ല വാങ്ങുന്നത് വെറും 36 എണ്ണം മാത്രമാണ് വാങ്ങുന്നതെന്നായിരുന്നു സേന സര്‍ക്കാറിനെ അറിയിച്ചത്. പക്ഷെ, അവ കൂടുതല്‍ ശക്തിയുളളതായിരിക്കണം. 75 -ശതമാനം സേവനങ്ങള്‍ നല്‍കാന്‍ ശേഷിയുളള മെറ്റിയോര്‍ മിസൈലുകള്‍ ഉള്‍പ്പെടുത്തിയ ആയുധങ്ങളാണ് വേണ്ടത്. രണ്ടു പ്രത്യേക വിമാനങ്ങളും അധികമായി വാങ്ങി. അതാണ് 2011 ല്‍ ക്വോട്ട് ചെയ്ത തുകയേക്കാള്‍ അധികം വില കൊടുക്കേണ്ടി വന്നത്. രണ്ടും വ്യത്യസ്ത പാക്കേജുകളാണ്'' പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

നിരവധി ഇടപാടുകളെ കുറിച്ചു സൂക്ഷ്മ പരിശോധന നടത്തുന്നതിനു പുറമെ ജി.എസ്.ടി സംവിധാനത്തെ പറ്റിയും സി.എ.ജി സൂക്ഷ്മ പരിശോധന നടത്തുമെന്നും സി.എ.ജി വൃത്തങ്ങള്‍ അറിയിച്ചു. ജി.എസ്.ടി സംവിധാനം നടപ്പില്‍ വരുത്തിയതിലും വന്‍തോതിലുളള ക്രമക്കേടുകള്‍ നടന്നതായി സി.എ.ജി വിലയിരുത്തിയിട്ടുണ്ട്.

Story by
Read More >>