പൊലീസ് സ്റ്റേഷനില്‍ കയറി ഒരുസംഘം ആളുകള്‍ പൊലീസുകാരെ മര്‍ദ്ദിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ പൊലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകള്‍ എസ്‌ഐയേയും കോണ്‍സ്റ്റബിളുകളേയും മര്‍ദ്ദിച്ച്...

പൊലീസ് സ്റ്റേഷനില്‍ കയറി ഒരുസംഘം ആളുകള്‍ പൊലീസുകാരെ മര്‍ദ്ദിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ പൊലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയ ഒരു സംഘം ആളുകള്‍ എസ്‌ഐയേയും കോണ്‍സ്റ്റബിളുകളേയും മര്‍ദ്ദിച്ച് അവശരാക്കി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മര്‍ദ്ദനത്തിന്റെ ദൃശ്യം മൊബൈല്‍ഫോണില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

എസ്‌ഐ ലക്ഷ്മണ്‍ റാവുവിനേയും മൂന്ന് കോണ്‍സ്റ്റബിളുകളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡിഎസ്പി രാം ബാബു അറിയിച്ചു. ആക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്ത എസ്‌ഐ പ്രദേശത്തെ മൂന്ന് പേരെ ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇവര്‍ക്ക് മര്‍ദ്ദനമേറ്റു എന്നാരോപിച്ചാണ് സ്ത്രീകളുള്‍പ്പെടെയുള്ള സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

രവി എന്നയാളുടെ പരാതിയില്‍ എസ്‌ഐ പിച്ചയ്യ, ലക്ഷ്മമ്മ, കനകമ്മ എന്നിവരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇവരെ എസ്‌ഐ മര്‍ദ്ദിച്ചതില്‍ പ്രകോപിതരായ ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐയെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോണ്‍സ്റ്റബിളുകള്‍ക്ക് മര്‍ദ്ദനമേറ്റതെന്നും പ്രദേശവാസി പറഞ്ഞു.

Story by
Read More >>