‘വെരിക്കോസ് വെയിനുള്ളവർ സൈന്യത്തില്‍ ചേരാന്‍ അയോഗ്യരെന്ന് ഡല്‍ഹി ഹൈക്കോടതി

Published On: 2018-06-08 11:30:00.0
‘വെരിക്കോസ് വെയിനുള്ളവർ സൈന്യത്തില്‍ ചേരാന്‍ അയോഗ്യരെന്ന് ഡല്‍ഹി  ഹൈക്കോടതി

ന്യൂഡൽഹി: വെരിക്കോസ് വെയിനുള്ള വ്യക്തികള്‍ സൈന്യത്തിലും പാര്‍ലമെന്ററി ഫോഴ്‌സിലും ചേരാന്‍ യോഗ്യരല്ലയെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവ്. ഞരമ്പ് തടിപ്പുളളവര്‍ക്ക് കഠിനമായ കലാവസ്ഥയെ അതിജീവിക്കാനാകിലെന്നും ഇവര്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും ചൂണ്ടികാണിച്ചാണ് പുതിയ ഉത്തരവ്.

ഞരമ്പ് തടിപ്പുളളവര്‍ക്ക് കഠിനമായ കാലുവേദനയും കാല്‍കഴപ്പും പരിശീലനസമയത്തും തുടര്‍ന്നും അനുഭവപ്പെടാറുണ്. ഈ കാരണത്താല്‍ ഇവര്‍ക്ക് വേഗത്തില്‍ കുറേ ദൂരം ഓടുവാനും കുറേ സമയം നില്‍കുവാനും കായിക അഭ്യാസങ്ങള്‍ പരിശീലിക്കുവാനും ബുദ്ധിമുട്ടാണ്. കൂടാതെ ഇവർക്ക് ചര്‍മ്മരോഗങ്ങളും അനുഭവപ്പെടാറുണ്ട് . ഇത്തരക്കാര്‍ക്ക് അള്‍സര്‍ രോഗം പിടിപ്പെടുന്നതിനും സാധ്യതയേറെയാണെന്ന് തെളിക്കപ്പെട്ടതിനാലാണ് കോടതി അയോഗ്യരാക്കിയത്.

2016 ൽ വെരിക്കോസ് വെയിൻ അസുഖമൂലം യോഗ്യത നഷ്ടപ്പെട്ട യുവാവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഇയാള്‍ വിവിധ സൈനിക സേവനങ്ങള്‍ക്കായുളള പരീക്ഷകളില്‍ പങ്കെടുക്കുകയും അവ പാസാവുകയും ചെയ്തിരുന്നു. എന്നാല്‍ ഞരമ്പ് തട്ടിപ്പം അനാരോഗ്യവും കണക്കിലെടുത്ത് അവസാനഘട്ടത്തില്‍ പുറത്താവുകയായിരുന്നു.

Top Stories
Share it
Top