ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാനാവില്ല; വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പുവച്ചതിനു പിന്നാലെ...

ബലാത്സംഗങ്ങള്‍ അവസാനിപ്പിക്കാനാവില്ല; വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പുവച്ചതിനു പിന്നാലെ വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള ഒരു രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗങ്ങള്‍ അത്രയ്ക്കു കാര്യമാക്കേണ്ടതില്ലെന്നും ബലാത്സംഗം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് കേന്ദ്രമന്ത്രി സന്തോഷ് ഗാങ്‌വാര്‍ പറയുന്നത്.

ബലാത്സംഗങ്ങള്‍ നിര്‍ഭാഗ്യകരമാണ്, സര്‍ക്കാര്‍ കേസന്വേഷണങ്ങളില്‍ ജാഗരൂകരുമാണ്. എന്നാല്‍ അതൊന്നും അവസാനിപ്പിക്കാനാവില്ലെന്നും അതൊന്നും ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.

Story by
Read More >>