ശ്രീരാമനെ അവഹേളിച്ചെന്ന് പരാതി; മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസ്

Published On: 2018-04-17 15:00:00.0
ശ്രീരാമനെ അവഹേളിച്ചെന്ന് പരാതി; മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസ്

ഹൈദരാബാദ്: ശ്രീരാമനെ അവഹേളിച്ച് കാര്‍ട്ടൂണ്‍ വരച്ചെന്ന പരാതിയില്‍ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ ഹൈദരാബാദില്‍ പൊലീസ് കേസ്. ഹിന്ദു സംഘതന്‍ പ്രസിഡന്റിന്റെ പരാതിയില്‍ സൈദാബാദ് പൊലീസാണ് സ്വാതി വെദള്‍മുടി എന്ന മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉന്നാവോയിലും കഠ്വയിലും നടന്ന പീഡനങ്ങള്‍ സംബന്ധിച്ച വരച്ച കാര്‍ട്ടൂണാണ് വിവാദമായത്. സീതയും ശ്രീരാമനും ഉള്‍പ്പെട്ട കാര്‍ട്ടൂണില്‍ നിങ്ങളുടെ ഭക്തരല്ല എന്നെ തട്ടികൊണ്ടു പോയതെന്നും അതിനാല്‍ ഞാന്‍ സന്തോഷവതിയാണെന്നും പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണ്‍ വിവിധ ഇടങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

കഠ്വ വിഷയത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ യാതൊരു തെറ്റുമില്ല, എന്നാല്‍ ഹിന്ദു ദൈവങ്ങളെ എന്തിനാണ് വരയ്ക്കുന്നതെും ഇതുകൊണ്ട് ഇരകള്‍ക്ക് നീതി ലഭിക്കുമോയെന്നും പരാതിക്കാര്‍ ചോദിച്ചു.
കാര്‍ട്ടൂണിന് സമൂഹിക മാധ്യമങ്ങളില്‍ നല്ല സ്വീകാര്യതയായിരുന്നുവെന്നും അതേസമയം സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അസഭ്യ വര്‍ഷങ്ങളും ഉണ്ടായെന്നും സ്വാതി പറഞ്ഞു.

Top Stories
Share it
Top