നോട്ടുക്ഷാമം താല്‍ക്കാലികം; എടിഎമ്മുകളില്‍ ഉടന്‍ പണമെത്തിക്കുമെന്ന് ധനമന്ത്രി

Published On: 17 April 2018 8:45 AM GMT
നോട്ടുക്ഷാമം താല്‍ക്കാലികം; എടിഎമ്മുകളില്‍ ഉടന്‍ പണമെത്തിക്കുമെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ടുക്ഷാമം താല്‍ക്കാലികമാണെന്നും എടിഎമ്മുകളില്‍ ഉടന്‍ പണമെത്തിക്കുമെന്നും ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നോട്ടുക്ഷാമം മൂലം എടിഎമ്മുകള്‍ അടഞ്ഞു കിടക്കുന്നത്. ഡല്‍ഹിയിലുംപലയിടത്തും എടിഎമ്മുകളില്‍ പണമില്ലെ്ന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

ആവശ്യത്തിനുള്ള പണം ബാങ്കുകളില്‍ ഉണ്ടെന്നും ചിലയിടങ്ങളില്‍ കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ അസാധാരണമായ വിധത്തില്‍ പണം പിന്‍വലിച്ചതാണ് താത്കാലിക ക്ഷാമത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. 1,25,000 കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകള്‍ ക്രയവിക്രയം ചെയ്യുന്നുണ്ട്. എന്നാല്‍ നോട്ടുകളുടെ തോത് ചില സംസ്ഥാനങ്ങളില്‍ കൂടുതലും ചിലതില്‍ കുറവുമായതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. 30,000 കോടിയുമായി നീരവ് മോദി കടന്നുകളഞ്ഞു. പ്രധാനമന്ത്രി അതിനെക്കുറിച്ച് ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. ജനങ്ങളുടെ പണമെടുത്ത് പ്രധാനമന്ത്രി നീരവ് മോദിക്കു നല്‍കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Top Stories
Share it
Top