കാവേരി പ്രശ്‌നം: കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Published On: 9 April 2018 8:45 AM GMT
കാവേരി പ്രശ്‌നം: കേന്ദ്രസര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി നദീജല പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രിം കോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാന്‍ കാലതാമസമെന്തെന്ന് കോടതി ചോദിച്ചു. കേന്ദ്രം തന്ത്രപരമായി പെരുമാറണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിധി നടപ്പാക്കുന്നതിനുവേണ്ടി പദ്ധതിയുടെ കരട് രേഖ മെയ് മൂന്നിനകം സമര്‍പ്പിക്കണം. വെള്ളം വിട്ടു നല്‍കുന്ന കാര്യം കോടതിക്ക് നിരീക്ഷിക്കാനാകില്ല. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് പരിഗണിക്കുന്നത് മെയ് മൂന്നിലേക്കു മാറ്റി.

Top Stories
Share it
Top