തൂത്തുകുടി വെടിവെപ്പ് സി.ബി.ഐ അന്വേഷിക്കണം: മദ്രാസ് ഹൈക്കോടതി

Published On: 18 Jun 2018 8:30 AM GMT
തൂത്തുകുടി വെടിവെപ്പ് സി.ബി.ഐ അന്വേഷിക്കണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുകുടിയില്‍ 13 പേര്‍ കൊല്ലപ്പെടാനിടയായ പൊലീസ് വെടിവെപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിഷയത്തില്‍ ഉത്തരാവദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ അരസ് കക്ഷി നേതാവ് അഡ്വ രജനികാന്ത് നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

''ആരാണ് വെടിവെപ്പിനു ഉത്തരവിട്ടത്. ശരിയ്ക്കും എത്ര പേര്‍ കൊല്ലപ്പെട്ടു. എന്നീ വിവരങ്ങള്‍ അന്വേഷിക്കുന്നതിനായി വിദഗ്ധര്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണമെന്നും കൊല്ലപ്പെട്ട ഒരോരുരുടേയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം'' എന്നും ഹൈക്കോടതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് പി.ടി ആശ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.


Top Stories
Share it
Top